Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:58 PM GMT Updated On
date_range 9 May 2022 11:58 PM GMT'കരിന്തളത്ത് പൊതുശൗചാലയം നിർമിക്കണം'
text_fieldsbookmark_border
നീലേശ്വരം: നിത്യേന നിരവധിയാളുകൾ വന്നുപോകുന്ന കരിന്തളത്ത് പൊതു ശൗചാലയം നിർമിക്കണമെന്ന് മഹിള അസോസിയേഷൻ കരിന്തളം യൂനിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ്, ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പൊതുശൗചാലയം ഇല്ലാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. അതുകൊണ്ട് അടിയന്തരമായും പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം എ. വിധുബാല ഉദ്ഘാടനം ചെയ്തു. വി. അജിത അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ. അനിത, പ്രസിഡന്റ് ഉഷ, ജയശ്രീ, ഉഷ മോഹൻ, വാസു കരിന്തളം, എം. സീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. അജിത (പ്രസി.), പി. സിന്ധു ( (വൈസ് പ്രസി.), എം. സീന (സെക്ര.), ഷിനി വാസു (ജോ. സെക്ര.). പടം: nlr mahila aso മഹിള അസോസിയേഷൻ കരിന്തളം യൂനിറ്റ് സമ്മേളനം ജില്ല കമ്മിറ്റി അംഗം എ. വിധുബാല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story