Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 11:58 PM GMT Updated On
date_range 10 May 2022 11:58 PM GMTവിദ്യാർഥിയുടെ സ്മരണക്കായി സ്മാർട്ട് ക്ലാസ്റൂം ഒരുക്കി സഹപാഠികൾ
text_fieldsbookmark_border
നീലേശ്വരം: കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ സ്കൗട്ട് വിദ്യാർഥിയും രാജ്യപുരസ്കാർ മുൻ ജേതാവും കൂടിയായിരുന്ന എസ്. അക്ഷയ് കുമാറിന്‍റെ ഓർമ നിലനിർത്താൻ സ്കൂളിലെ പൂർവകാല സ്കൗട്ട് - ഗൈഡ് അംഗങ്ങൾ ചേർന്ന്, വർണവിസ്മയം തീർത്ത സ്മാർട്ട് ക്ലാസ്റൂം ഒരുക്കി. കെ.വി. ജയചന്ദ്രൻ എന്ന ചിത്രപ്രതിഭയുടെ വിരൽതുമ്പിലൂടെ വിരിഞ്ഞ വർണ പ്രപഞ്ചമാണ് സ്മാർട്ട് ക്ലാസ് റൂമിനെ വ്യത്യസ്തവും മനോഹരവുമാക്കുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ട പൂർവ വിദ്യാർഥി അക്ഷയ് കുമാറിന്‍റെ സ്മരണ നിലനിർത്താൻ ഇതിലും മികച്ചൊരു ആശയം വേറെയില്ലെന്ന് സഹപാഠികൾ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ പി. ശകുന്തള അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഭൂപേഷ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ എൻ.എസ്. ജയശ്രീ, ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്, പി.ടി.എ പ്രസിഡന്‍റ് ടി.വി. ജയചന്ദ്രൻ, വി.കെ. ഭാസ്കരൻ, പി. പ്രമോദിനി, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നേടിയ ജോയ്സ് ടി. ജോസഫ്, സ്മാർട്ട് റൂം ഒരുക്കിയ ചിത്രകാരൻ കെ.വി. ജയചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ.പി. ബാബു, സ്റ്റാഫ് സെക്രട്ടറി വി.വി. മിനി, കെ.വി. പത്മനാഭൻ, വി.കെ. ഭാസ്കരൻ, സുരേഷ് കുമാർ, മാളവിക എന്നിവർ സംസാരിച്ചു. പടം nlr smart class room കാലിച്ചാനടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് പൂർവ വിദ്യാർഥികൾ സഹപാഠിക്കൊരുക്കിയ സ്മാർട്ട് ക്ലാസ് റൂം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story