Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകലക്ടറേറ്റ്​ മാർച്ചും...

കലക്ടറേറ്റ്​ മാർച്ചും ധർണയും

text_fields
bookmark_border
കാസർകോട്​: ഇരുമ്പ് ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയുക, ലൈസൻസ് ഇല്ലാത്ത മൊബൈൽ വെൽഡിങ്​ ജോലികൾ നിയന്ത്രിക്കുക, ചെറുകിട വെൽഡിങ്​ വ്യവസായ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ്​ യൂനിറ്റ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തി. ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്​ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്റ്‌ എം. സജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ മാഹിൻ കോളിക്കര, വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്റ്‌ കെ.എച്ച്​. മുഹമ്മദ്‌, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി മുജീബ് അഹമ്മദ്, പി. ദിനേശൻ, വി.സി. തോമസ്, കെ. മണികണ്ഠൻ, കെ. സതീശൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. സുഗതൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു. iron fabri കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ്​ യൂനിറ്റ് അസോസിയേഷൻ നടത്തിയ കലക്ടറേറ്റ്​ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story