Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആരോഗ്യ മേഖലയിൽ...

ആരോഗ്യ മേഖലയിൽ വികസനത്തിന് 7.08 കോടിയുടെ പദ്ധതി

text_fields
bookmark_border
കാസർകോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.8 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണിത്. ജില്ല ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക താലൂക്ക് ആശുപത്രി, എഫ്.എച്ച്.സി പാണത്തൂര്‍, പി.എച്ച്.സി മാവിലാ കടപ്പുറം, പി.എച്ച്.സി വെള്ളരിക്കുണ്ട് എന്നീ ആറ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയായി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് നിർമാണത്തിനായി 2.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്ത് വിഹിതമായി 57 ലക്ഷം രൂപ ഐ.പി ബ്ലോക്ക് നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. ബാക്കി 193 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍നിന്നും അനുവദിക്കും. എല്‍.എസ്.ജി.ഡി എക്‌സി. എൻജിനീയര്‍ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള അഞ്ച് നിലകളോടുകൂടി നിർമിക്കുന്ന ഐ.പി ബ്ലോക്കില്‍ ജനറല്‍ ഒ.പി, ഇ.സി.ജി റൂം, മെഡിസിന്‍ ഒ.പി, ചെസ്റ്റ് ഒ.പി, ഒബ്സര്‍വേഷന്‍ റൂം, വെയ്റ്റിങ് ഏരിയ, സര്‍ജറി റൂം, ലബോറട്ടറി, റസ്റ്റ് റൂം, ഒഫ്താൽമോളജി ഒ.പി, ഡെന്റല്‍ ഒ.പി തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 67 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയില്‍ ഫിസിയോതെറപ്പി യൂനിറ്റ് ആൻഡ് ഡെന്റല്‍ യൂനിറ്റ് എന്നിവയുടെ സൗകര്യം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ റെക്കോര്‍ഡ്സ്റൂം നിർമാണം, എന്‍ഡോസള്‍ഫാന്‍ കെട്ടിടത്തിന്റെ എലിവേറ്റര്‍ നിർമാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാണത്തൂര്‍ എഫ്.എച്ച്.സിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ക്വാര്‍ട്ടേഴ്സ് നിർമാണം, കോമ്പൗണ്ട് വാള്‍ നിർമാണം എന്നിവക്കായി 1.60 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയര്‍ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതിയിലെ ക്വാര്‍ട്ടേഴ്സ് നിർമാണത്തില്‍ രണ്ട് ബെഡ്റൂം, ഡൈനിങ് റൂം, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തി. മാവിലാകടപ്പുറം പി.എച്ച്.സിയില്‍ പുതിയ കെട്ടിട നിർമാണത്തിനായി 87 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്‍.എസ്.ജി.ഡി നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതിയില്‍ വെയ്റ്റിങ് ഏരിയ, രണ്ട് ഒ.പി റൂം, ലബോറട്ടറി റൂം, സ്റ്റോര്‍ റൂം, ശുചിമുറി, മെഡിക്കല്‍ ഓഫിസര്‍ റൂം, ഇമ്യൂണൈസേഷന്‍ റൂം, ജെ.എച്ച്.ഐ റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയില്‍ കോണ്‍ഫറന്‍സ് ഹാളും ടോയ് ലറ്റ് ബ്ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.44 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്‍.എസ്.ജി.ഡി വിഭാഗം എക്സി. എൻജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ഈ പദ്ധതിയില്‍ നിർമാണ പ്രവൃത്തികള്‍, ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍, ആശുപത്രിയിലേക്കുള്ള ഉപകരണങ്ങളുടെ പര്‍ച്ചേസിങ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം പഴക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിലവിലെ കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനം പൊതുജനങ്ങള്‍ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. പ്രവൃത്തികള്‍ ഉടന്‍ ടെൻഡര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story