ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന ഹൈവേക്ക് 100 കോടി
text_fieldsകാസർകോട്: ജില്ലയില്‍ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെര്‍ക്കള-ജാല്‍സൂർ പാത നന്നാക്കുന്നതിന് ബജറ്റിൽ നൂറുകോടി രൂപ. എന്‍.എച്ച്-66 ചെര്‍ക്കള ജങ്ഷനില്‍ നിന്ന് ആരംഭിച്ച് കര്‍ണാടക സംസ്ഥാനത്തെ ജാല്‍സൂരില്‍ അവസാനിക്കുന്ന ഇന്‍റര്‍ സ്റ്റേറ്റ് റോഡിന് 39.138 കി.മീ നീളമുണ്ട്.
2012ല്‍ കെ.എസ്.ടി.പിയാണ് ഈ പ്രവൃത്തി ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്. 2015ല്‍ ഉപരിതലം പൂര്‍ണമായി പുതുക്കേണ്ട ഈ റോഡ് കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ ചെയ്തതല്ലാതെ മേജര്‍ പ്രവൃത്തികള്‍ ഒന്നും തന്നെ 10 വര്‍ഷമായിട്ട് ചെയ്തിട്ടില്ല.
ജില്ലയിലെ മറ്റ് റോഡുകളെ അപേക്ഷിച്ച് ഏറെ പരിതാപകരമായ സ്ഥിതിയിലാണ് റോഡുള്ളത്. വളവുകളും തിരിവുകളും മൂലം കുരുക്ക് ഏറ്റവും കൂടുതലുള്ള ഈ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്. ഒട്ടനവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടൂര്‍ വളവില്‍ തുടര്‍ച്ചയായി അപകടമുണ്ടാകാറുണ്ട്.
10 മുതല്‍ 12 മീറ്റര്‍ വരെ സ്ഥലലഭ്യതയുള്ള ഈ റോഡ് ഭൂമി അക്വയര്‍ ചെയ്യാതെ തന്നെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ദിനത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന റോഡാണിത്. ഈ റോഡ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിരിക്കുകയാണ്.
ഇതിെൻറ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജർമന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പ്രോജക്ടില്‍ ചെര്‍ക്കള- ജാല്‍സൂര്‍ റോഡും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 100 കോടി രൂപയാണ് കെ.എസ്.ടി.പി ഈ റോഡിനായി ചെലവിടുന്നത്.
ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഏഴു കൊല്ലത്തോളം റോഡ് പൂര്‍ണമായി സംരക്ഷിക്കേണ്ടതിെൻറ ചുമതല ഏറ്റെടുക്കുന്നുവെന്ന വ്യവസ്ഥയുണ്ടെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.