പത്താം തരം വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി; മൂന്നു യുവാക്കൾക്കെതിരെ പോക്സോ കേസ്
text_fieldsകാസർകോട്: പത്താംതരം വിദ്യാർഥിനിയെ പീഡിപ്പിച്ചതായ പരാതിയിൽ മൂന്ന് യുവാക്കള്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരെയാണ് കേസ്. 19 മുതല്‍ 21 വയസ്സ് വരെയുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധ്യാപിക വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന് നായര്‍ക്ക് നല്കിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. നവംബറിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.