കാസര്‍കോട് വികസന പാക്കേജിന് 11.45 കോടിയുടെ ഭരണാനുമതി
text_fieldsകാസര്‍കോട്: വികസന പാക്കേജ് ജില്ലതല സമിതി യോഗം കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ജി.എച്ച്.എസ്.എസ് ബേക്കൂര്‍ സ്‌കൂളിന് കിച്ചൺ ഷെഡിന് 28.52 ലക്ഷം രൂപ, ജി.എച്ച്.എസ് പെര്‍ഡാല സ്‌കൂളിന് കിച്ചൺ ഷെഡിന് 20 ലക്ഷം രൂപ, ജി.എച്ച്.എസ് തച്ചങ്ങാടിന് 29.98 ലക്ഷം, ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂൾ അടിസ്ഥാനസൗകര്യ വികസനത്തിന് 119 ലക്ഷം രൂപ, ജി.വി.എച്ച്.എസ് മടിക്കൈ രണ്ടു സ്‌കൂളിന് കിച്ചന്‍ ഷെഡിന് 24 ലക്ഷം, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് കിച്ചന്‍ ഷെഡിന് 28.26 ലക്ഷം രൂപ, ജി.എച്ച്.എസ് സൗത്ത് തൃക്കരിപ്പൂര്‍ സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 92.35 ലക്ഷം രൂപ, ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ സ്‌കൂളിന് കിച്ചൺ ഷെഡ് നിര്‍മാണത്തിന് 29.16 ലക്ഷം രൂപ, ജി.യു.പി.എസ് നുള്ളിപ്പാടി സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 98 ലക്ഷം രൂപ, ജി.എല്‍.പി.എസ് കുന്നുംകൈ സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 160 ലക്ഷം രൂപ, ജി.എച്ച്.എസ്.എസ് ഷിറിയ സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 60 ലക്ഷം രൂപ, ജി.എല്‍.പി.എസ് മുളിഞ്ച സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 150 ലക്ഷം രൂപ, ജി.യു.പി.എസ് കാസര്‍കോട് സ്‌കൂളിന് അടിസ്ഥാനസൗകര്യ വികസനത്തിന് 114 ലക്ഷം രൂപയും ഉള്‍പ്പെടെ 9.53 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പാലേരിച്ചാലില്‍ വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മാണത്തിന് 100 ലക്ഷം രൂപ, ദേലംപാടി ഗ്രാമപഞ്ചായത്തിലെ പള്ളങ്കോടില്‍ പയസ്വിനി പുഴക്ക് കുറുകെ റെഗുലേറ്റര്‍ നിര്‍മാണം ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് 12 ലക്ഷം രൂപ, മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ പാണൂര്‍ കടപ്പില്‍ വി.സി.ബി കം ട്രാക്ടര്‍വേ പുനര്‍നിര്‍മാണത്തിന് 80 ലക്ഷം രൂപ ഉള്‍പ്പെടെ 1.92 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
ഫണ്ട് വകയിരുത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ വി. ചന്ദ്രന്‍ അറിയിച്ചു. കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, മറ്റു സമിതി അംഗങ്ങള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.