കാസർകോട് മെഡിക്കൽ കോളജിന് 160 കോടിയുടെ ഭരണാനുമതി
text_fieldsകാസർകോട്: ഗവ. മെഡിക്കൽ കോളജിെൻറ നിർമാണത്തിന് 160 കോടിയുടെ ഭരണാനുമതി. ആശുപത്രി കെട്ടിടത്തിെൻറ ഇലക്ട്രിക്കല്‍ അടക്കം ആശുപത്രി ഉപകരണങ്ങള്‍, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്, മറ്റു അനുബന്ധ കെട്ടിടങ്ങള്‍ക്കായാണ് തുക വിനിയോഗിക്കുക.
മെഡിക്കല്‍ കോളജിനു കിഫ്ബി വഴി 193 കോടി രൂപയുടെ പദ്ധതിയാണ് നിര്‍ദേശിച്ചിരുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് കിറ്റ്കോ സര്‍ക്കാറിലേക്കു സമര്‍പ്പിക്കുകയും ചെയ്തു. മാസങ്ങൾക്കുമുമ്പ് പദ്ധതി സമർപ്പിച്ചെങ്കിലും പലവിധ കാരണങ്ങളാൽ ഭരണാനുമതി ലഭിക്കുന്നത് നീണ്ടു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പടെയുള്ളവരുടെ നിരന്തര ശ്രമഫലമായാണ് ഭരണാനുമതി ലഭിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍നിന്ന് കുടിവെള്ള പദ്ധതിക്കായി എട്ടുകോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവ നിര്‍മിക്കുന്നതിനായി 29 കോടി രൂപ വികസന പാക്കേജില്‍നിന്ന് 2020 ഫെബ്രുവരിയില്‍ അനുവദിച്ചിരുന്നുവെങ്കിലും ആരോഗ്യ വകുപ്പില്‍നിന്ന് സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ പ്രവൃത്തി ടെൻഡര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കോളജിലേക്കുള്ള റോഡ് പ്രവൃത്തി 10 കോടി ചെലവില്‍ കാസര്‍കോട് വികസന പാക്കേജില്‍ പൂര്‍ത്തീകരിച്ചു. 2012ലെ ഉത്തരവുപ്രകാരം മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കല്‍ കോളജുകള്‍ക്കൊപ്പമാണ് കാസർകോട് മെഡിക്കൽ കോളജ് ആരംഭിക്കുന്നത്. മറ്റു കോളജുകൾ യാഥാർഥ്യമായിട്ടും കാസർകോട് അക്കാദമിക് ബ്ലോക്കിലൊതുങ്ങി. ഇൗ ബ്ലോക്ക് കോവിഡ് ആശുപത്രിയാണിന്ന്.
ഭരണാനുമതി ലഭിച്ചതോടെ ആശുപത്രി ബ്ലോക്ക് പ്രവൃത്തി വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനവും സ്ഥലമാറ്റവും നടപ്പിലാക്കിയെങ്കിലും ഇത്തവണയും കാസര്‍കോട് മെഡിക്കല്‍ കോളജിനെ പൂര്‍ണമായി തഴഞ്ഞു. പ്രിന്‍സിപ്പലിനെ നിയമിച്ചില്ലെന്ന് മാത്രമല്ല ആശുപത്രി സൂപ്രണ്ടിനെ പോലും നിയമിക്കാനുള്ള നടപടി സ്വീകരിച്ചില്ല. മാസങ്ങള്‍ക്കുമുമ്പ് വയനാട് ജില്ലയില്‍ അനുവദിച്ച മെഡിക്കല്‍ കോളജിലേക്കുപോലും പ്രിന്‍സിപ്പലിനെ നിയമിച്ചപ്പോഴാണ് കാസര്‍കോടിനോട് ഈ അവഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.