ചികിത്സക്ക് 2.14 കോടി വേണം; റാഷിദിനായി നാട് കൈകോർക്കുന്നു
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ ചായ്യോത്ത് റാഷിദിൻെറ (33) ജീവനുവേണ്ടി നാട് കൈകോർക്കുന്നു. ഭാര്യയും നാലു വയസ്സുള്ള മകനും അടങ്ങിയ കുടുംബവുമായി നല്ലരീതിയിൽ ജീവിതം നയിക്കുന്നതിനിടയിലാണ് 'ഹെറിഡിറ്ററി ആൻജിയോ ന്യൂറോട്ടിക് എഡേമ' എന്ന മാരക അസുഖബാധിതനായത്.
കണ്ണൂർ മിംസിൽ ചികിത്സ തേടുന്ന റാഷിദിന് രണ്ടുകോടി 14 ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. മുമ്പ് ഓട്ടോ ഡ്രൈവറായി ജീവിതം പുലർത്തിയിരുന്ന റാഷിദിനെ സംബന്ധിച്ച് ഇത്രയും വലിയ തുക ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന ഈ കുടുംബത്തെ സഹായിക്കാനുള്ള ശ്രമത്തിൽ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ചെയർമാൻ, ചായ്യോം വാർഡ് മെംബർ ടി.വി. രത്നാകരൻ കൺവീനർ, കെ. അബൂബക്കർ ജോ. കൺവീനർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഇതിനായി നീലേശ്വരം കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 110035451061, IFSC: CNRB0014207. വാർത്തസമ്മേളനത്തിൽ ടി.കെ. രവി, പി. ധന്യ, ടി.വി. രത്നാകരൻ, കെ. അബൂബക്കർ, കെ.പി. ജാഫർ, പാറക്കോൽ രാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.