20 വയസ്സിനിടെ 25 ഓപറേഷൻ; ഷംന നേടിയത് മികച്ച വിജയം
text_fieldsകാഞ്ഞങ്ങാട്: എല്ലുപൊടിയുന്ന രോഗത്തിെൻറ പിടിയില്‍നിന്ന് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് അലീമത്ത് ഷംന. ചെട്ടുംകുഴിയിലെ സീതി - മൈമുന ദമ്പതികളുടെ മൂത്ത മകളാണ് അലീമത്ത് ഷംന. 20 വയസ്സുള്ള അലീമത്ത് ഷംനയുടെ ജീവിതത്തിൽ, എല്ല് പൊടിയുന്ന അസുഖം മാറ്റിയെടുക്കാനായി 25 ഓപറേഷനുകളാണ് ചെയ്തത്. എട്ടുമാസം പ്രായമുള്ളപ്പോഴാണ് അലീമത്ത് ഷംനക്ക് അസുഖം തുടങ്ങിയത്.
ഷംനയുടെ ചികിത്സക്കായി ആകെയുണ്ടായിരുന്ന അഞ്ചു സെൻറ് സ്ഥലവും വീടും വില്‍ക്കേണ്ടി വന്നു. 25 ലക്ഷത്തോളം രൂപ ചികിത്സക്ക് ചെലവായി. ഇപ്പോൾ ശരീരം മുഴുവൻ സ്റ്റീലാണ്. തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയിത്തുടങ്ങിയത് എട്ടാം ക്ലാസിൽ നിന്നായിരുന്നു. അതുവരെ സിന്ധു എന്ന ടീച്ചർ അലീമത്തിനെ സഹായിക്കാനെത്തിയിരുന്നു. തൻബീഹിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സഹോദരൻ ഹസൻ. ഹസെൻറ ചികിത്സക്ക് ലക്ഷങ്ങള്‍ കണ്ടെത്താന്‍ കുടുംബത്തിെൻറ ഏക വരുമാനമായ ഡ്രൈവര്‍ ജോലി കൊണ്ട് സാധിക്കുന്നില്ലെന്ന് സീതി പറയുന്നു. ഏഴ് വർഷമായി സ്വന്തം വീട്ടിലാണെങ്കിലും ആധാരം മകെൻറ ചികിത്സക്കായി ബാങ്കിലാണ്. ഇപ്പോൾ ജപ്തി ഭീഷണിയിലാണ് കുടുംബം.
25 ശസ്ത്രക്രിയകൾക്കു ശേഷമാണ് കിടപ്പിലായിരുന്ന ഷംന ഇരിക്കാനാവുന്ന അവസ്ഥയിലെത്തിയത്. വീടും സ്ഥലവും ബന്ധുക്കളുടെ സഹായവും എല്ലാമുപയോഗിച്ചാണ് കുട്ടിയുടെ ചികിത്സ നടത്തിയത്. ശേഷം ഒരുവഴിയുമില്ലാതെ ഇളയ മകൻ ഹസെൻറ വൈകല്യമുള്ള കാലിെൻറ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബാങ്കിൽനിന്ന് ആറുലക്ഷം രൂപ കടമെടുത്തത്. സർക്കാർ ജോലി നേടാനാണ്, പ്ലസ് ടു ഹ്യുമാനിറ്റീസിൽ മികച്ച മാർക്ക് നേടിയ ഷംനയുടെ താൽപര്യം. ഇംഗ്ലീഷ് ബി പ്ലസ്, മലയാളം ബി, ഹിസ്റ്ററി ബി പ്ലസ്, ഇക്കണോമിക്സ് ബി പ്ലസ്, പൊളിറ്റിക്കൽ സയൻസ് ബി, സോഷ്യൽ വർക്ക് ബി പ്ലസ്എന്നിങ്ങനെയാണ് മാർക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.