കാസർകോട് ജില്ലയിൽ 2768 അതിദരിദ്രർ
text_fieldsകാസർകോട്: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി 2768 പേര്‍ അന്തിമ പട്ടികയിലുണ്ട്. ഇതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാന്‍ പൂര്‍ത്തീകരിച്ചു.
ഇതില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 337 പേരില്‍ 121 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 246 പേരില്‍ 82 പേര്‍ക്ക് ലഭ്യമാക്കി. സാമൂഹിക സുരക്ഷ പെന്‍ഷന്‍ അര്‍ഹതയുള്ള 116 പേരില്‍ 20 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. കുടുംബശ്രീ അംഗമല്ലാത്ത 68 പേരില്‍ 14 പേര്‍ക്ക് അംഗത്വം ലഭ്യമാക്കി. ഭിന്നശേഷി ഐ.ഡി ഇല്ലാത്ത 18 പേരില്‍ 5 പേര്‍ക്ക് തിരിച്ചറിയൽ രേഖ ലഭ്യമാക്കി.
704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു. 986 ആരോഗ്യ സേവനം ആവശ്യമുള്ളവരില്‍ 665 പേര്‍ക്കും സേവനം ലഭ്യമാക്കി.
തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അവതരിപ്പിച്ചതിന് ജോയന്റ് ഡയറക്ടറെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.