കാസർകോടിന്‍റെ കായിക കുതിപ്പിന് 358.14 കോടിയുടെ പദ്ധതി
text_fieldsകാസർകോട്: ജില്ലയിൽ 358.14 കോടി രൂപയുടെ കായികപദ്ധതികൾ വിഭാവനം ചെയ്യുന്ന സമഗ്ര കായികവികസന പ്രോജക്ട് പ്രകാശനം ചെയ്തു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. തുടർന്ന് കെ.വി. സുജാത ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനന് കൈമാറി നാടിന് സമർപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല ഒളിമ്പിക് അസോസിയേഷൻ ഇത്തരത്തിൽ കായിക വികസന പ്രോജക്ട് തയാറാക്കുന്നത്. സർക്കാറിെൻറ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയും കായികമേഖല ശക്തിപ്പെടുത്തണം.
ജില്ലയിലെ 37 കായികയിനങ്ങളെ ഉൾപ്പെടുത്തിയാണ് പ്രോജക്ട് തയാറാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ, സ്‌റ്റേഡിയം (64.2 കോടി), മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം 72 കോടി, പ്രാക്ടീസ് ഗ്രൗണ്ട് 119 കോടി, സ്പോർട്സ് അക്കാദമി ഹോസ്റ്റൽ 63 കോടി രൂപ, പരിശീലനത്തിനും കായികോപകരണങ്ങൾക്കും മറ്റുമായുള്ള ചെലവ് 10.94 കോടി, മറ്റ് നിർമാണപ്രവർത്തനങ്ങൾ 29 കോടി രൂപ എന്നിവയാണ് പ്രോജക്ടിൽ ഉള്ളത്.
ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ,
പടന്നക്കാട് നെഹ്റു എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. രാമനാഥ്, ജോയ് മാരൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഷറഫ് കർള, വോളിബാൾ ഇന്ത്യൻ കോച്ച് ടി. ബാലചന്ദ്രൻ, ഫുട്ബാൾ കോച്ച് പി. കുഞ്ഞികൃഷ്ണൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ് പള്ളം നാരായണൻ എന്നിവർ സംസാരിച്ചു.
ഡോ. എം.കെ. രാജശേഖരൻ പ്രോജക്ട് പരിചയപ്പെടുത്തി. എം. അച്യുതൻ സ്വാഗതവും ട്രഷറർ വി.വി. വിജയമോഹനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.