400 കെ.വി ലൈൻ, കരിന്തളം സബ് സ്റ്റേഷൻ നിർമാണം ഉടൻ പൂർത്തിയാക്കും -മന്ത്രി
text_fieldsകാസർകോട്: ഉഡുപ്പി-കാസർകോട്, കരിന്തളം-വയനാട് 400 കെ.വി ലൈനും കരിന്തളം 400 കെ.വി സബ്സ്റ്റേഷൻ നിർമാണവും ഉടൻ പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലെ തർക്കപരിഹാരത്തിന് കെ.എസ്.ഇ.ബി തലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
ഉത്തരമലബാറിൽ വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതൽക്കൂട്ടാകുന്ന പദ്ധതി തടസ്സപ്പെടുത്താതെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 831.26 മെഗാവാട്ട് അധിക ഉൽപാദനശേഷി കൈവരിച്ചു. ഇതിൽ 782.71 മെഗാവാട്ട് സൗരോർജത്തിൽനിന്നും 48.55 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികളിൽനിന്നുമാണ് ഉൽപാദിപ്പിച്ചത്. 21 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് ജലവൈദ്യുതി പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.