40 വൃക്ഷത്തൈകൾ നട്ട് ജില്ലയുടെ 40ാം വാർഷികാഘോഷം
text_fieldsകാസർകോട്: ജില്ലയുടെ നാൽപതാം വാർഷിക ആഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ കെ. ഇമ്പശേഖർ നിർവഹിച്ചു. എല്ലാ വകുപ്പുകളുടെയും ക്ഷേമ സേവന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് കൃത്യമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി എല്ലാ ജീവനക്കാരും പ്രയത്നിക്കണമെന്നും കലക്ടർ പറഞ്ഞു.
ജില്ല രൂപവത്കരണത്തിന്റെ നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ജില്ലക്കാരായ സർക്കാർ ജീവനക്കാർ കുറവാണ്, ഇതുപോലെ നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്, സർക്കാർസേവനം എല്ലാവരിലും എത്തുമെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ വകുപ്പുകളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോമ്പൗണ്ടിൽ കലക്ടർ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരത്തിന്റെ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ എ. ഷജ്ന ജില്ല ഇൻഫർമേഷൻ ഓഫിസർ അസി. ഇൻഫർമേഷൻ ഓഫിസർ എ.പി. ദിൽന എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ നാൽപത് വൃക്ഷത്തൈകൾ നട്ട് ജില്ലയുടെ 40ാം വാർഷികം ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.