30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പിടിച്ചു
text_fieldsകാഞ്ഞങ്ങാട്: വൻ ചൂതാട്ടസംഘത്തെ പൊലീസ് പുലർച്ച വീട് വളഞ്ഞ് പിടികൂടി. മുപ്പതംഗ ചൂതാട്ട സംഘമാണ് പിടിയിലായത്. ഏഴര ലക്ഷത്തിലേറെ രൂപയും പിടികൂടി.
കളനാട് വാണിയാർ മൂലയിൽ വാടക വീട്ടിൽനിന്നാണ് സംഘത്തെ പിടികൂടിയത്. 7,76,550 രൂപ ചൂതാട്ട കേന്ദ്രത്തിൽനിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച മേൽപറമ്പ പൊലീസ് വീട് റെയ്ഡ് നടത്തുകയായിരുന്നു. പുള്ളിമുറി ചൂതാട്ടമാണ് നടന്നുവന്നത്.
പുലർച്ച 3.30നാണ് പൊലീസ് ഓപറേഷൻ. കർണാടക സ്വദേശികളും കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരുമാണ് അറസ്റ്റിലായത്. ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജിന്റെയും മേൽപറമ്പ ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ദക്ഷിണ കന്നട അശോക് നഗറിലെ നിഷാന്ത് (30), ഉഡുപ്പി കുന്താപുരത്തെ സി.കെ. അൻവർ (60), അതിഞ്ഞാലിലെ പി.കെ. ഫൈസൽ (45), കല്ലിങ്കാലിലെ പി. അജിത്ത് (31), ഹോസ്ദുർഗ് ബത്തേരിക്കൽ ബീച്ചിലെ വി. ഷൈജു (43), ബണ്ട്വാൾ ബീമൂടയിലെ സമീർ (44), ചെങ്കളയിലെ സി.എ. മുഹമ്മദ് ഇഖ്ബാൽ (40), കുമ്പള ബംബ്രാണയിലെ ഹനീഫ (47), പുതുക്കൈ ഉപ്പിലിക്കൈയിലെ കെ. അഭിലാഷ് (39), ഉള്ളാളിലെ അർപ്പിത് (34), അതിഞ്ഞാലിലെ എം.എസ്. ഇബ്രാഹീം (28), മുറിയനാവിയിലെ ടി.കെ. നൗഷാദ് (40), പുഞ്ചാവിയിലെ ആദർശ് (25), കുമ്പളയിലെ പ്രവീൺ കുമാർ (38), ഭീമനടി പരപ്പച്ചാലിലെ സി. ഫിറോസ് (41), ചെങ്കള കെ.കെ. പുരത്തെ കെ. സുനിൽ (36), രാവണീശ്വരത്തെ ടി.പി. അഷറഫ് (48), മധൂരിലെ കെ.എം. താഹിർ (27), കാഞ്ഞങ്ങാട് സൗത്തിലെ കെ. ജാസിർ (26), കർണാടക ഗഡ്ഗയിലെ ബന്തീവ കുമാർ (48), ബണ്ട്വാളിലെ അബ്ദുൽ അസീസ് (38), പെരിയയിലെ എം.കെ. സിദ്ദീഖ് (54), കുമ്പള ശാന്തി പള്ളത്തെ ശരത്ത് (33), പരപ്പയിലെ മൊയ്തു (45), കൊളവയലിലെ കെ. പ്രിയേഷ് (34), കാഞ്ഞങ്ങാട് സൗത്തിലെ പി.പി. അഷറഫ് (39), പുഞ്ചാവിയിലെ സി. അമീർ (50), കൊളവയലിലെ കെ. രഞ്ജിത്ത് (30), കളനാട് വനിയാർ മൂലയിലെ മുഹമ്മദ് കുഞ്ഞി (62), പടന്നക്കാട്ടെ സബീർ (36) എന്നിവരാണ് പിടിയിലായത്. അടുത്തകാലത്ത് ജില്ലയിൽ പിടികൂടിയ ഏറ്റവും വലിയ ചൂതാട്ടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.