കശ്മീരിലേക്ക് സൈക്കിളിൽ തിരിച്ച് മൂവർ സംഘം
text_fieldsകാസർകോട്: സൈക്കിൾ യാത്രയുടെ ഗുണഗണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇൗ യാത്രയുടെ ലക്ഷ്യം. ഇന്ധനവില കുതിച്ചുയരുേമ്പാൾ കീശ ചോരാതിരിക്കാനും അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കാനും സൈക്കിൾ ഉപയോഗത്തിലൂടെ കഴിയുമെന്നത് ബോധ്യപ്പെടുത്തുകയാണ് ഇൗ മൂവർ സംഘം. ഇതിനായി പെരിന്തൽമണ്ണ മുതൽ കശ്മീർ വരെ സൈക്കിളിൽ സഞ്ചരിക്കാനിറങ്ങിയവരാണ് ഇവർ. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശികളായ വി.പി. മുഹമ്മദ് അർഷദ്, ടി.കെ. മുബീൻ, ബി. റിസ്വാൻ എന്നിവരാണ് സൈക്കിളിൽ രാജ്യം കറങ്ങാൻ ഇറങ്ങിയത്.
ആഗസ്റ്റ് 15നാണ് ഇവർ പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെട്ടത്. സൈക്കിൾ ഉപയോഗം ആരോഗ്യത്തിന് നല്ലതെന്ന കാര്യം കൂടി ബോധ്യപ്പെടുത്തണം. ഇതെല്ലാം പൊതുജനത്തെ മനസ്സിലാക്കാൻ ലക്ഷ്യമിട്ടാണ് യാത്ര തുടങ്ങിയത്. കാസർകോട് ജില്ലയിലെത്തിയ യാത്രയെ ബേക്കലിൽ നാട്ടുകാർ സ്വീകരിച്ചു. വ്യാഴാഴ്ച മംഗളൂരു പിന്നിട്ട യാത്ര ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
കോവിഡ് കാലമായതിനാൽ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെ പ്രയാസമുണ്ട്. എങ്കിലും യാത്രക്ക് അതൊന്നും തടസ്സമല്ലെന്ന് ഇവർ പറഞ്ഞു. 19കാരനായ റിസ്വാനും 24കാരനായ മുബീനും വിദ്യാർഥികളാണ്. ഇലക്ട്രീഷ്യനാണ് മുഹമ്മദ് അർഷദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.