റോഡിൽ മലിനജലം ഒഴുക്കിയ ലോറി പിടികൂടി
text_fieldsകാസർകോട്: നഗരസഭ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ പൊതു റോഡിൽ കൂടി മലിനജലം ഒഴുക്കിവിട്ട ലോറി പിടികൂടി. ഇവരിൽനിന്ന് 50,000 രൂപ ഈടാക്കി. ടി.എൻ 88 2127 നമ്പർ ലോറിയാണ് നഗരസഭ പരിധിയിൽ പൊതുറോഡിൽ മലിനജലം ഒഴുക്കുന്നതിനിടെ പിടിയിലായത്.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആഷാ മേരി, അംബിക, പ്രേം നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്. സാനിറ്റേഷൻ വർക്കർമാരായ സുധി, പീതാംബരൻ, കമലാക്ഷൻ എന്നിവരും സ്ക്വാഡ് ടീമിനൊപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ടീം അംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.