ടിപ്പർ ലോറിയും മണ്ണു മാന്തി യന്ത്രവും പിടികൂടി
text_fieldsബദിയടുക്ക: ജെ.സി.ബിയും ടിപ്പറുകളും പൊലീസ് പിടികൂടിയതോടെ സർക്കാറിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ വീട് ലഭിച്ച പട്ടികജാതി കുടുംബം ആശങ്കയിൽ. കുമ്പഡാജെ പഞ്ചായത്തിലെ പട്ടികജാതി കുടുംബമായ ഉമേഷന്റെ വീടിന്റെ തറയാണ് പൊലീസ് നടപടിയെ തുടർന്ന് മണ്ണ് നിറക്കാനാവാതെ പാതിവഴിയിലായത്. വീടിന്റെ തറ നിറക്കുന്നതിന് മണ്ണെടുക്കുന്നതിനിടെയാണ് ചെമ്മണ്ണ് നിറച്ച രണ്ട് ടിപ്പർ ലോറിയും മണ്ണ് മാന്തിയന്ത്രവും ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ തറനിറക്കുമ്പോഴാണ് സ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ കസ്റ്റഡിലടുത്തത്. ഒരു വിഭാഗം മാഫിയ സംഘത്തിന്റെ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. വാഹനങ്ങൾ കസ്റ്റഡിലടുത്ത പൊലീസ് ജിയോളജി അധികൃതർക്ക് റിപ്പോർട്ട് കൈമാറിയതായി പറയുന്നു. എന്നാൽ രാത്രിയും പകലും വ്യത്യാസമില്ലാതെ അനധികൃതമായി ചെമ്മണ്ണും, മണലും സുലഭമായി കടത്തിക്കൊണ്ടു പോകൽ നടക്കുമ്പോഴാണ് ബദിയടുക്ക പൊലീസ് വീടിന്റെ തറ നിറക്കാൻ മണ്ണെടുക്കുകയായിരുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. അതേസമയം ഒരു മാഫിയകൾക്കും കൂട്ട് നിൽക്കുന്നില്ലെന്നും ആവശ്യമായ രേഖ കൈവശമുള്ള ആരെയും ബുദ്ധിമുട്ടിക്കാറില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.