കശ്മീരിലേക്ക് സൈക്കിളിൽ പുറപ്പെട്ട സഹലക്കും സംഘത്തിനും ആശംസയുമായി നടൻ ആര്യ
text_fieldsകാഞ്ഞങ്ങാട്: കശ്മീരിെൻറ സൗന്ദര്യം നുകരാന്‍ മലപ്പുറത്തു നിന്നും പുറപ്പെട്ട സഹലയുൾപ്പടെയുള്ള സംഘത്തിന് ആശംസയുമായി പ്രമുഖ തമിഴ് സിനിമ നടൻ ആര്യ. കാഞ്ഞങ്ങാട്ടെത്തിയപ്പോഴായിരുന്നു നടൻ ആര്യ സഹലയുൾപ്പടെയുള്ള സംഘത്തിന് ആശംസകൾ നേർന്നത്. കശ്മീരിലേക്കുള്ള നിങ്ങളുടെ യാത്ര വിജയകരമായി തന്നെ പൂർത്തീകരിക്കാൻ കഴിയട്ടെയെന്നും പരമാവധി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉല്ലസിച്ച് ഊർജ്വസ്വലരായി തിരിച്ചുവരാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായി ആര്യ കൂട്ടിച്ചേർത്തു.
കേരളത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി കശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നുവെന്ന സംഭവം ചരിത്രമാണെങ്കിലും അതിനേക്കാള്‍ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നതാണ് ആഗ്രഹമെന്ന് സംഘത്തിലെ പ്രധാനിയായ സഹല പരപ്പന്‍ എന്ന ജേണലിസം വിദ്യാര്‍ഥിനി പറഞ്ഞു. മലപ്പുറം അരീക്കോട് തച്ചണ്ണയിലെ സഹല പരപ്പനെ കൂടാതെ കൂട്ടുകാരായ മൂര്‍ക്കനാട്ടെ ഷാന്‍, ശ്യാമില്‍ എന്നിവരാണ് മഞ്ഞുവീഴുന്ന കശ്മീരിെൻറ ഹൃദയം കീഴടക്കാന്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ച മൂവര്‍ സംഘം ബുധനാഴ്ച കാഞ്ഞങ്ങാടിെൻറ അതിഥികളായിരുന്നു.
കാസർകോട് പെഡലേഴ്‌സ് ക്ലബ് ഭാരവാഹികളാണ് ആതിഥേയത്വമരുളിയത്. പൊതുപ്രവര്‍ത്തകനും വ്യാപാരിയും പെഡലേഴ്സ് പ്രവര്‍ത്തകനുമായ ഫൈസല്‍ സൂപ്പറിെൻറ വീട്ടിലായിരുന്നു ഇവര്‍ അതിഥികളായുണ്ടായിരുന്നത്. ഒരു ഗ്രാമത്തിലെ സമീപ സ്ഥലങ്ങളില്‍ താമസിക്കുന്ന ഇവര്‍ പതിവായി രാവിലെ കുടുംബസമേതം സൈക്കിള്‍ സവാരി നടത്തിവന്നിരുന്നു. ഈ സവാരിക്കിടയിലുണ്ടായ ചര്‍ച്ചയാണ് സൗന്ദര്യ ഭൂമിയിലേക്കുള്ള യാത്രയെന്ന സ്വപ്‌നം ഉയര്‍ന്നുവന്നത്. ബുധനാഴ്ച ഉച്ചയോടെ ബേക്കല്‍ കോട്ടയിലെത്തി സൗന്ദര്യം നുകര്‍ന്നാണ് യാത്ര തുടര്‍ന്നത്.
താമസിക്കുവാനുള്ള കൊച്ചു ടെൻറ്, ഭക്ഷണം ഒരുക്കാനുള്ള ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ എന്നിവയും കരുതിയിട്ടുണ്ട്. 100 ദിവസത്തിനുള്ളിലെങ്കിലും കശ്മീരില്‍ എത്തണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.