എയർപോർട്ട് ബോർഡുകളിൽനിന്ന് അദാനിയുടെ പേര് ഒഴിവാക്കി
text_fieldsമംഗളൂരു: മംഗളൂരു ബജ്പയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറിയതിന് ശേഷം 'അദാനി മംഗളൂരു വിമാനത്താവളം' എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഇത്തരത്തിൽ പുനർനാമകരണം ചെയ്തതിനെ പ്രദേശവാസികൾ എതിർക്കുകയും പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഒരു പരാതി എയർപോർട്ട് അതോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പും തമ്മിൽ നടന്ന കരാറിൽ എയർപോർട്ടിെൻറ പേര് മാറ്റുന്നതിനുള്ള വ്യവസ്ഥയില്ലെന്ന് വിവരാവകാശത്തിലൂടെ മനസ്സിലാക്കിയ ദിൽരാജ് ആൽവയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. സെപ്റ്റംബർ 11 ശനിയാഴ്ച വിമാനത്താവളത്തിെൻറ പേര് 'മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം' എന്ന് മാറ്റിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.