നീലേശ്വരത്ത് എ.ഐ കാമറ മിഴി തുറന്നു; രാജാ റോഡിൽ വാഹന യാത്രികർ ജാഗ്രതൈ
text_fieldsനീലേശ്വരം: രാജാ റോഡിൽ കൂടി വാഹനത്തിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക. നിങ്ങൾക്കുനേരെ 24 മണിക്കൂറും കാമറകൾ കൺതുറന്നുണ്ടാകും. നീലേശ്വരം ബസ് സ്റ്റാൻഡ് റോഡിലെ പരിപ്പുവടശാലക്കു മുന്നിലാണ് മോട്ടോർ വാഹന വകുപ്പിെന്റ കാമറ പ്രവർത്തിക്കുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നവരും പിൻസീറ്റിൽ ഇരിക്കുന്നവരും മുന്നിൽ ഇരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് ഇല്ലാതെ സഞ്ചരിച്ചാൽ വീട്ടിലെത്തുമ്പോഴേക്കും പിഴ നോട്ടീസ് ഫോട്ടോ സഹിതം എത്തിയിട്ടുണ്ടാകും. കാർ ഡ്രൈവർമാരും മുന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കുക.
ആറു മാസങ്ങൾക്ക് മുമ്പെ നീലേശ്വരത്ത് മോട്ടോർ വാഹന വകുപ്പ് കാമറ സ്ഥാപിച്ചുവെങ്കിലും വ്യാഴാഴ്ച വൈകീട്ട് മൂന്നു മുതൽ കാമറ പ്രവർത്തിക്കാൻ തുടങ്ങി. നീലേശ്വരത്തിെന്റ മലയോര മേഖലയിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകുന്ന വാഹനയാത്രക്കാർ നിയമലംഘനം നടത്തിയാൽ പിടിവീഴുമെന്ന് ഉറപ്പാണ്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ എ.ഐ കാമറ കണ്ണുകളില്‍ കുടുങ്ങും. സംസ്ഥാനത്തിെന്റ വിവിധ സ്ഥലങ്ങളിലായി. 726 അത്യാധുനിക നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സിഗ്നല്‍ ലംഘനം, അമിത വേഗം, അപകടം നടത്തി സ്ഥലം വിടുന്നതിനും പിഴ ഈടാക്കും. നിയമലംഘനം നടന്ന് ആറു മണിക്കൂറിനുള്ളില്‍ വാഹന ഉടമക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ വിലാസത്തിൽ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ നികുതി അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടക്കേണ്ടിവരും.
ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും. അതുകൊണ്ട് നീലേശ്വരം രാജാ റോഡിലൂടെ സഞ്ചരിക്കുന്നവർ മോട്ടോർ വകുപ്പ് നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിടിവീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.