എയിംസ് സമരത്തിന് ഇന്ന് 40
text_fieldsകാസർകോട്: എയിംസ് ആവശ്യപ്പെട്ട് ജില്ലയിൽ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരത്തിന് തിങ്കളാഴ്ച നാൽപതാം ദിനം. കേന്ദ്ര സർക്കാർ കേരളത്തിന് പ്രഖ്യാപിച്ച എയിംസ് ജില്ലക്ക് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഒരേയൊരിടത്താണ് ഇത്തരമൊരു സമരമുള്ളത്.
കാസർകോടിന്റെ പേര് ഉൾപ്പെടുത്തി എയിംസിന് പുതിയ പ്രൊപോസൽ കേരളം സമർപ്പിക്കണമെന്നാണ് സമരം നടത്തുന്ന എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ പ്രധാന ആവശ്യം. 39 ാം ദിനത്തിൽ സപര്യ സാംസ്കാരിക സമിതി, മൂവ്മെന്റ് ഫോർ ബെറ്റർ കേരള എന്നീ സംഘടനകളാണ് നിരാഹാര സമരപ്പന്തൽ ഏറ്റെടുത്തത്. ബേക്കൽ ബ്രദേഴ്സ് സ്പോർട്ട് ക്ലബ് നൂറിൽ അധികം അംഗങ്ങൾ പ്രകടനമായി വന്ന് അഭിവാദ്യം അർപ്പിച്ചു. സുകുമാരൻ പെരിയച്ചൂർ, ആനന്ദ കൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല, ഖാദർ ബെസ്റ്റോ, കൃഷ്ണദാസ് അച്ചംവീട്, ശരത്ത് അമ്പലത്തറ, ഹാജിറ പാലക്കി, പ്രതീപ് വെള്ളമുണ്ട, ഹക്കീം ബേക്കൽ, ശ്രീനാഥ് ശശി ടി.സി.വി, മൻസൂർ കുമ്പള, ഫറീന കോട്ടപ്പുറം, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഞായറാഴ്ച നിരാഹാരമിരുന്നത്.
സപര്യ സാംസ്കാരിക സമിതി രക്ഷാധികാരി സുകുമാരൻ പെരിയച്ചൂർ ഉദ്ഘാടനം ചെയ്തു. മൂവ്മെന്റ് ഫോർ ബെറ്റർ കേരള സെക്രട്ടറി അഹ്മദ് കിർമാനി അധ്യക്ഷത വഹിച്ചു. ഖത്തർ സാലി ഹാജി ബേക്കൽ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.