എയിംസ്: പ്രതീകാത്മക ആശുപത്രിയുമായി സമരസമിതി
text_fieldsകാസർകോട്: എയിംസ് നിർദേശത്തിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് സമരസമിതി പ്രതീകാത്മക ആശുപത്രി പ്രവർത്തിപ്പിച്ചു. ഹോസ്പിറ്റൽ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഗ്ലൂക്കോസ് സ്റ്റാൻഡ് സ്ട്രക്ചർ, വീൽചെയർ, ഹോസ്പിറ്റൽ സാധന സാമഗ്രികൾ, ഡോക്ടർമാർ, നഴ്സുമാർ, രോഗികൾ എന്നിങ്ങനെ ദൃശ്യങ്ങളുമായി നൂറുകണക്കിന് സമരക്കാർ നഗരത്തിലൂടെ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാൻഡിനകത്ത് പ്രതീകാത്മക എയിംസ് ഹോസ്പിറ്റൽ സ്ഥാപിച്ചു. കാസർകോട് പുലിക്കുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ഏറെ പുതുമ നിറഞ്ഞതായിരുന്നു. തുടർന്ന് സമരക്കാരുടെ നേതൃത്വത്തിൽ 'മരണാസന്നനായ രോഗി' എന്ന നാടകവും അരങ്ങേറി.
സമരനായിക ദയാബായി ഏകാംഗ നാടകം അവതരിപ്പിച്ച് പ്രതീകാത്മക എയിംസ് ഹോസ്പിറ്റൽ ഉദ്ഘാടനംചെയ്തു. ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, ജമീല, ശ്രീനാഥ് ശശി, ഷാഫി കല്ലുവളപ്പിൽ, അബ്ദുറഹിമാൻ ബന്തിയോട്, കരീം ചൗക്കി, സലീം ചൗക്കി, കെ.ബി. മുഹമ്മദ് കുഞ്ഞി, ജംഷീദ് പാലക്കുന്ന്, ബഷീർ കൊല്ലമ്പാടി, ഖദീജ മൊഗ്രാൽ, സിസ്റ്റർ സിനി, ജെയ്സൺ, ഉസ്മാൻ കടവത്ത്, സൂര്യനാരായണ ഭട്ട്, കമ്പ്യൂട്ടർ മൊയ്തു, താജുദ്ദീൻ ചേരങ്കൈ, രാജു കെ.എം. കള്ളാർ, ഹക്കീം ബേക്കൽ, ചിതാനന്ദൻ കാനത്തൂർ, ശരീഫ് മുഗു, റാം തണ്ണോത്ത്, സ്നേഹ മുറിയനാവി, കുന്നിൽ അബ്ബാസ് ഹാജി, റംല ആറങ്ങാടി, മുഹമ്മദ് ഇച്ചിലങ്കാൽ, ജംസി പാലക്കുന്ന്, കയ്യൂം മാന്യ, സലീം സന്ദേശം, യശോദ ഗിരീഷ്, ഷുക്കൂർ കണാജെ, സീതി ഹാജി, കാദർ പാലോത്ത്, കദീജ മൊഗ്രാൽ, തസ്രീഫ, മൊയ്തീൻ അടക്ക, റസ കദീജ, ഉസ്മാൻ പള്ളിക്കൽ, റഹീം നെല്ലിക്കുന്ന്, ബഷീർ കൊല്ലമ്പാടി, ലത്തീഫ് ചേരങ്കൈ, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും താജുദ്ദീൻ പടിഞ്ഞാറ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.