മുഖ്യമന്ത്രി കാണാതിരിക്കാൻ എയിംസ് സമരത്തിന് പൊലീസ് വേലി
text_fieldsകാസർകോട്: 'മുഖ്യമന്ത്രി കാണാൻ' പരിപാടിക്ക് വേലി തീർത്ത് പൊലീസ്. കാസർകോട് ഒപ്പുമരചുവട്ടിൽ എയിംസ് ജനകീയ കൂട്ടായ്മ നടത്തിയ ഏകദിന ഉപവാസം ' മുഖ്യമന്ത്രി കാണാൻ' പരിപാടിക്കാണ് പൊലീസ് വേലി തീർത്തത്. മുഖ്യമന്ത്രി ആ വഴി കടന്നുപോകുേമ്പാഴാണ് പൊലീസിെൻറ സുരക്ഷാവലയം ഒരുക്കിയത്.
മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്താണ് എയിംസ് ജനകീയ കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചത്. നായന്മാർമൂല കെ.എം. കോംപ്ലക്സിെൻറ മുന്നിലാണ് ആദ്യം പരിപാടി നിശ്ചയിച്ചത്. പൊലീസിെൻറ അഭ്യർഥന മാനിച്ച് ഒപ്പുമര ചുവട്ടിലേക്ക് പരിപാടി മാറ്റുകയായിരുന്നു.
ഉപവാസം ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, താജുദ്ധീൻ പടിഞ്ഞാറ്, ശരീഫ് ബെഞ്ചങ്കള, മുഹമ്മദ് അബ്ദുൽ ഖാദർ, മഹമൂദ് കൈകമ്പ, ഷാഫി കല്ലുവളപ്പിൽ, അനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആേൻറാ മംഗലത്ത്, ശ്രീനാഥ് ശശി ടി.സി.വി, ബഷീർ തലക്കള, അബ്ദുൽ ഖാദർ മുഗു, ജെസ്സി മഞ്ചേശ്വരം, ഹക്കീം ബേക്കൽ, ഗോപിനാഥ് മുതിരക്കാൽ, മുകുന്ദൻ കയ്യൂർ, സലീം ചൗക്കി, ജംഷീദ് പാലക്കുന്ന്, റാംജി തണ്ണോട്ട്, ബഷീർ കൊല്ലംപാടി, ഷാഫി അണങ്കൂർ, ശരീഫ് കാപ്പിൽ, ഹരിശ്ചന്ദ്ര, ഹമീദ് ചേരങ്കയ്, ഫാറൂഖ് ഖാസ്മി, മൈമൂന കെ, സത്യഭാമ സാബു, ഇസ്മായിൽ ഖബർദാർ, നാസർ കൊട്ടിലങ്ങാട്, നാസർ പി കെ ചാലിങ്കാൽ, ഫറീന കോട്ടപ്പുറം, മുഹമ്മദ് മൊഗ്രാൽ, ഷരീഫ് മുഗു, മറിയക്കുഞ്ഞി കൊളവയൽ, സൻജീവൻ പുളിക്കൂർ, ഗോവിന്ദൻ കാഞ്ഞങ്ങാട്, സത്യഭാമ പോയിനാച്ചി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.