എയിംസ് വേണം; നാളെ കലക്ടറേറ്റിൽ കൂട്ട ഉപവാസം
text_fieldsകാസർകോട്: 'വേണം എയിംസ് കാസർകോട്' എന്ന മുദ്രാവാക്യമുയർത്തി 75 കിലോമീറ്റർ പദയാത്രയും, സമര സന്ദേശ പ്രചാരണ വാഹന ജാഥയും നടത്തിയ ശേഷം വ്യാഴാഴ്ച കലക്ടറേറ്റ് പടിക്കൽ നടത്തുന്ന കൂട്ട ഉപവാസം നടത്തുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തുന്ന ഉപവാസ സമരത്തിൽ 1000 പേർ പങ്കെടുക്കും. പരിപാടി നിയന്ത്രിക്കുവാൻ 50 വളൻറിയർമാർ ഉപവാസത്തോടൊപ്പം നിലയുറപ്പിക്കും.
ജില്ലയിലെ ആത്മീയ നേതൃനിരയിലെ ഇടനീർ മഠം സ്വാമിജി സച്ചിദാനന്ദ ഭാരതി, ചിന്മയ മഠം സ്വാമിജി വിവിക്താനന്ദ സരസ്വതി, മല്ലം ക്ഷേത്രം അധികാരി വിഷ്ണു ഭട്ട്, കുമ്പോൾ കെ.എസ്. ആറ്റക്കോയ തങ്ങൾ, സമസ്ത മുശാവറ അംഗം യു.എം. അബ്ദുൽ റഹിമാൻ മുസ്ലിയാർ, മാലിക് ദീനാർ പള്ളി ഇമാം അബ്ദുൽ മജീദ് ബാഖവി, ഫാദർ തോംസൺ കൊറ്റിയാത്ത്, ഫാ. ജോർജ് വള്ളിമല തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഉപവാസം. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സംഘാടക സമിതി ചെയർമാൻ മൂസ്സ ബി ചെർക്കള , ജനറൽ കൺവീനർ ഫത്താഹ് ബങ്കര, ട്രഷറർ ഫാറൂഖ് കാസ്മി, കൂട്ടായ്മ ചെയർമാൻ ജോസ് കെ.ജെ, ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, ട്രഷറർ ആനന്ദൻ പെരുമ്പള, വർക്കിങ് ചെയർമാന്മാരായ അമ്പലത്തറ, കുഞ്ഞികൃഷ്ണൻ, നാസർ ചെർക്കളം, കൺവീനർമാരായ താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, സിസ്റ്റർ ജയ ആേൻറാ മംഗലത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.