ആരോഗ്യ മേഖലയെ സ്വയംപര്യാപ്തമാക്കുക ലക്ഷ്യം -മന്ത്രി വീണ ജോര്‍ജ്
text_fieldsകാസര്‍കോട്: ആരോഗ്യ മേഖലയില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ആരോഗ്യ, വനിത-ശിശു വികസന മന്ത്രി വീണ ജോര്‍ജ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട കാത്ത് ലാബ് പദ്ധതി ജില്ലയില്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചു. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സസംവിധാനങ്ങള്‍ ഒരുങ്ങി. കിഫ്ബിയിലൂടെ 168 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ജില്ലയില്‍ ഗവ. നഴ്സിങ് കോളജ് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം നയത്തിന്റെ ഭാഗമായി ആശുപത്രികളെ രോഗിസൗഹൃദവും ജനസൗഹൃദവുമാക്കുന്ന വലിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എട്ട് ആശുപത്രികളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജമാല്‍ അഹമ്മദ്, സി.എച്ച്.സി മുളിയാര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ എ.എസ്. ഷമീമ തന്‍വീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സക്കീന അബ്ദുല്ല ഹാജി ഗോവ, ജില്ല പഞ്ചായത്ത് അംഗം ജാസ്മിന് കബീര്‍ ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഹസൈനാര്‍ ബദ്രിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ അന്‍ഷിഫ അര്‍ഷാദ്, അംഗങ്ങളായ എന്‍.എ. ബഷീര്‍, സി. വേണുഗോപാല്‍, സവിത, സി.കെ. ലത്തീഫ്, എം. ഗിരീഷ്, ചിത്രകുമാരി, കെ. ഹരീഷ്, ഫരീദ അബൂബക്കര്‍, ഖൈറുന്നിസ സുലൈമാന്‍, മിസ്രിയ മുസ്തഫ, ഫസീന റഷീദ്, പി. ശിവപ്രസാദ്, സത്താര്‍ പള്ളിയാന്‍, രാഘവേന്ദ്രന്, ഫാത്തിമ ഫായിസ നൗഷാദ്, റൈഹാന താഹിര്‍, പി. ഖദീജ, ഫാത്തിമ സര്‍ഫു ഷൗക്കത്ത്, സി.വി. കൃഷ്ണന്, റസാഖ്, മൂസ ബി. ചെര്‍ക്കള, ജലീല്‍ എരുതുംകടവ്, ജയചന്ദ്രന്, സതീഷന് പുണ്ടൂര്‍, ഷാഫി, നാഷനല്‍ അബ്ദുല്ല, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ഷാഹിന സലീം എന്നിവര്‍ സംസാരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സലീം എടനീര്‍ സ്വാഗതവും ചെങ്കള കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെവിന് വാട്സണ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.