ഖനനവിരുദ്ധ സമരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി -വീരാൻകുട്ടി
text_fieldsകാഞ്ഞങ്ങാട്: വൻകിട കരിങ്കൽ ക്വാറികൾക്കെതിരെയുളള പ്രക്ഷോഭം സ്വസ്ഥമായി ജീവിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യ സമരമാണെന്ന് കവി വീരാൻകുട്ടി. ശുദ്ധമായ ജലലഭ്യതക്ക് ആവാസ വ്യവസ്ഥക്ക് മലകളെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സംവിധാനങ്ങൾ ജനപക്ഷത്ത് നിൽക്കാൻ ബാധ്യസ്ഥരാണ്. അവരതിനു തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയെ കരിങ്കൽ ക്വാറികളുടെ തലസ്ഥാനമാക്കി മാറ്റരുതെന്നാവശ്യപ്പെട്ട് ജില്ല പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിലേക്ക് നടന്ന ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരാൻകുട്ടി. ഡോ. അജയകുമാർ കോടോത്ത് അധ്യക്ഷത വഹിച്ചു. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള യുദ്ധമായിരിക്കും ഭാവിയിൽ ഉണ്ടാവാൻ പോകുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രഫ.എം. ഗോപാലൻ പറഞ്ഞു.
അഡ്വ.ടി.വി. രാജേന്ദ്രൻ, സണ്ണി പൈക്കട, സുരേഷ് കുമാർ മാലോം, ഉഷ മുടന്തേൻപാറ, സുധാകരൻ കാവേരിക്കുളം, പ്രഫ.സജി, കൂക്കൾ രാഘവൻ, താജുദ്ദീൻ പടിഞ്ഞാറ്, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു. പി. കൃഷ്ണൻ, റിജോഷ് പാമത്തട്ട്, ബാലകൃഷ്ണൻ കാവേരിക്കുളം, മനോജ് ഒഴിഞ്ഞവളപ്പ്, പവിത്രൻ തോയമ്മൽ, ജിഷ, ശോഭന നീലേശ്വരം, പി.വി. ജയരാജ്, സുകുമാരൻ പനയാൽ, രാമകൃഷ്ണൻ വാണിയമ്പാറ, ബാലചന്ദ്രൻ പിലിക്കോട്, കുഞ്ഞിരാമൻ വൈദ്യർ, കെ.വി. ജിജു, ബാബു സോപാനം, ഭരതൻ പള്ളഞ്ചി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.