പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ് വായ്പപദ്ധതിയിലേക്ക് അപേക്ഷിക്കാം
text_fieldsകാസർകോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷെൻറ റീ-ടേണ്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും.
ആറു മുതൽ എട്ടു ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം. പ്രായപരിധി 65 വയസ്സ്. നോര്‍ക്കാ റൂട്ട്സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്സിെൻറ www.norkaroots.org എന്ന വെബ്സൈറ്റിലെ NDPREM എന്ന ലിങ്കില്‍ പ്രവേശിച്ച് ഓൺലൈന്‍ രജിസ്ട്രേഷന് നടത്തണം. അപേക്ഷാ ഫോറം കോര്‍പറേഷെൻറ ജില്ല, ഉപജില്ല ഓഫിസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.