17 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsകാസർകോട്: ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ക്കുകൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം നഗരസഭ, ഗ്രാമപഞ്ചായത്തുകളായ കള്ളാര്‍, കിനാനൂര്‍ -കരിന്തളം, പുല്ലൂര്‍ പെരിയ, അജാനൂര്‍, ദേലംപാടി, വോര്‍ക്കാടി, മുളിയാര്‍, മധൂര്‍, പള്ളിക്കര, കുമ്പഡാജെ, എന്‍മകജെ, മീഞ്ച, പൈവളികെ, ബദിയടുക്ക എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
30 ലക്ഷം രൂപ ചെലവില്‍ ആനമതില്‍ നിര്‍മാണം, ഡയാലിസിസ് സെന്റര്‍, കുട്ടികളുടെ പാര്‍ക്ക്, കാര്‍ഷികാനുബന്ധ മേഖലാ പ്രദര്‍ശന തോട്ടം, തുടങ്ങിയവക്കാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിഗണന നല്‍കുന്നത്. തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ , കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവക്കായി നീലേശ്വരം നഗരസഭ പ്രത്യേകം പദ്ധതികള്‍ തയാറാക്കും. പെരിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാന്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പദ്ധതി തയാറാക്കും. വനിതകളുടെ സ്വയം സംരംഭം പഞ്ചായത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഒലി വാര്‍ത്താ ചാനല്‍ തുടങ്ങും. അതിദരിദ്രര്‍ക്ക് ദേലംപാടി പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ തയാറാക്കും.
കാര്‍ഷിക മേഖലയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിർദേശങ്ങള്‍ നല്‍കി. ജില്ലാ പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി.വി രമേശന്‍, കെ.പി. വത്സലന്‍, ജോമോന്‍ ജോസ്, സി.ജെ. സജിത്ത്, കെ. ശകുന്തള തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.