പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsകാസർകോട്: ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. വ്യാഴാഴ്ച ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ല ആസൂത്രണ സമിതി യോഗം ജില്ല പഞ്ചായത്ത് ഉള്‍പ്പെടെ 44 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു.
ആകെയുള്ള 48ല്‍ ശേഷിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സംയുക്ത പദ്ധതികള്‍ക്ക് തുക നീക്കിവെക്കാത്ത ഏഴ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഭേദഗതിയില്‍ ഫണ്ട് നീക്കിവെക്കണമെന്ന ഡി.പി.സി ചെയര്പേഴ്സന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണെൻറ കര്‍ശന നിര്‍ദേശത്തോടെയാണ് പദ്ധതി അംഗീകാരം നല്‍കിയത്. അംഗീകരിച്ച പദ്ധതികളില്‍ നെല്‍കൃഷിയുടെ കൂലിച്ചെലവ്, ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്സിഡി, ഭിന്നശേഷി സ്കോളര്‍ഷിപ് തുടങ്ങിയവ ഈ മാസം 30നകം ചെലവഴിക്കാന്‍ പ്രസിഡൻറ് നിര്‍ദേശിച്ചു.
വാര്‍ഷിക പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവലോകനം ഒക്ടോബര്‍ നാലിന് രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്തിലും ഉച്ചക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലും അഞ്ചിന് രാവിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും ഉച്ചക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലും ആറിന് രാവിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും ഉച്ചക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ഏഴിന് രാവിലെ കാസര്‍കോടുവെച്ച് നഗരസഭകളുടെയും ഉച്ചക്ക് ജില്ല പഞ്ചായത്തിെൻറയും അവലോകനം നടക്കും. ജില്ല പഞ്ചായത്ത് പദ്ധതിയില്‍ സംയുക്ത സംരംഭമായ ഡയാലിസിസ് യൂനിറ്റിനായി 52 ലക്ഷം രൂപ വകയിരുത്തി. ഇതിന് തുക വകയിരുത്താത്ത കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, കുമ്പള, മടിക്കൈ, പുല്ലൂര്‍-പെരിയ, മീഞ്ച, പുത്തിഗെ ഗ്രാമപഞ്ചായത്തുകള്‍ക്കും കാറഡുക്ക ബ്ലോക്കിെൻറ സംയുക്ത സംരംഭമായ ആനമതിലിന് തുക നീക്കിവെക്കാത്ത കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിനുമാണ് നിബന്ധനകളോടെ പദ്ധതി അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.