അരയി പുഴ കരകവിഞ്ഞു, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
text_fieldsകാഞ്ഞങ്ങാട്: നഗരസഭ, അജാനൂർ പഞ്ചായത്തിന്റെയും തീരദേശ മേഖലകളും കിഴക്ക് താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. ഏതു സമയത്തും വെള്ളം കയറാമെന്ന അവസ്ഥയിലാണ് വീട്ടുകാർ. ചില സ്ഥലങ്ങളിലെ വീടുകളിൽ വ്യാഴാഴ്ച വൈകീട്ടോടെ വെള്ളം കയറി തുടങ്ങി.
നഗരസഭയിലെ 19, 26, 17 വാർഡുകളിലാണ് ഭീഷണി. കാഞ്ഞങ്ങാട് സൗത്ത് കിഴക്കപനങ്കാവിലെ 15ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് ജനപ്രതിനിധികൾ, അഗ്നിരക്ഷാപ്രവർത്തകർ സ്ഥലത്തെത്തി സുരക്ഷ വിലയിരുത്തി.
കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് സ്കൂളുകളും ഓഡിറ്റോറിയമുൾപ്പെടെ സജ്ജമാക്കി. സൗത്ത്, കൊവ്വൽസ്റ്റോർ, മുത്തപ്പനാർകാവ്, അലാമിപ്പള്ളി കല്ലംചിറ, കല്ലൂരാവി ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. അരയി പുഴ കരകവിഞ്ഞു. ഈ പ്രദേശത്തുള്ളവരും ഭീഷണിയിലാണ്.
ആലയി കുറ്റിക്കാൽ പാലം വെള്ളത്തിൽ മുങ്ങി. അജാനൂർ പഞ്ചായത്തിൽ കൊളവയൽ, ഇട്ടമ്മൽ, ഇഖ്ബാൽ ജങ്ഷൻ ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.