ആറാട്ടുകടവ് അരയാൽത്തറ നടപ്പാലം പണി തുടങ്ങി
text_fieldsപാലക്കുന്ന്: ആറാട്ടുകടവ് അരയാൽത്തറ തോട് നടപ്പാലത്തിന്റെ നിർമാണത്തിന് തുടക്കമായി. ഉദുമ ഗ്രാമപഞ്ചായത്തിന്റെ 2023 - 24 പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വിഹിതത്തോടൊപ്പം ജില്ല പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വിഹിതവും ചേർത്താണ് നടപ്പാലം നിർമിക്കുന്നത്. 48 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് എന്ന് കമ്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് കുളി കഴിഞ്ഞശേഷം എഴുന്നള്ളത്ത് കരിപ്പോടി ശാസ്ത മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്നതിന് നാട്ടുകാരും സ്ഥലത്തെ ക്ലബ് പ്രവർത്തകരുംചേർന്ന് താൽക്കാലിക പാലം നിർമിച്ചാണ് വഴിയൊരുക്കാറുള്ളത്. നടപ്പാലം യാഥാർഥ്യമാകുന്നതോടെ എഴുന്നള്ളത്ത് യാത്രക്ക് സ്ഥിരംസംവിധാനമാകും.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ പി. സുധാകരൻ, വാർഡ് അംഗം കസ്തൂരി ബാലൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.