എം.ജി റോഡിലെ എ.ടി.എം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
text_fieldsകാസർകോട്: എം.ജി റോഡിലെ എ.ടി.എം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എം.ജി റോഡിൽ സ്ഥിതിചെയ്യുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബേക്കൽ തായൽ മവ്വൽ സ്വദേശിയും പനയാൽ തച്ചങ്ങാട് അരവത്തെ താമസക്കാരനുമായ മുഹമ്മദ് സഫ് വാൻ (19) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ച 1.15 നാണ് എ.ടി.എം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ചത്.
മാതാവിന്റെ പേരിലുള്ള കാർഡ് ഉപയോഗിച്ച് 500 രൂപ പിൻവലിച്ച ശേഷമാണ് കൗണ്ടർ തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ചത്. അത് ഫലിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അതിനിടയിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങിയ പ്രതി അവിടെ നിർത്തിയിട്ടിരുന്ന ബൈക്കും മോഷ്ടിച്ചു. ആലംപാടി ദാറുൽ നജാക്കിലെ നൗഷാദിന്റെ ബൈക്കാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.