വാർത്ത വായിച്ച് അർഷ റെക്കോഡ് ബുക്കിൽ
text_fieldsസ്കൂൾ വാട്സ്ആപ് ഗ്രൂപ്പിൽ ഒരു വർഷത്തിലധികമായി സ്ഥിരമായി വാർത്ത വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി മടിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പി.ആർ. അർഷ. റേഡിയോ വാർത്തകളുടെ ഗൃഹാതുരതയുണർത്തി സ്കൂൾ എസ്.പി.സി വാട്സ്ആപ് ഗ്രൂപ്പിനകത്ത് വാർത്തകൾ വായിച്ചാണ് നേട്ടം കൈവരിച്ചത്.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വായനയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കമ്യൂണിറ്റി പൊലീസ് ഓഫിസർ ഗ്ലാൻസിയാണ് എസ്.പി.സി വാട്സ്ആപ് ഗ്രൂപ്പിൽ എന്നും രാവിലെ പത്രവാർത്തകൾ വായിച്ച് ഓരോ അംഗവും ഗ്രൂപ്പിനകത്ത് വോയ്സ് ഇടണമെന്ന ആശയം മുന്നോട്ടുെവച്ചത്.
കോവിഡിെൻറ ഒന്നാം തരംഗത്തിലെ ആദ്യ ലോക്ഡൗൺ സമയത്തായിരുന്നു ഇത്. ആദ്യം യൂനിറ്റിലെ എല്ലാ കുട്ടികളും മുന്നോട്ടുവന്നെങ്കിലും പതിയെ എല്ലാവരും പിന്മാറി. എന്നാൽ, അർഷ തെൻറ വാർത്തവായനയിൽ ഒരു വർഷം പിന്നിട്ടുകഴിഞ്ഞു.
സ്കൂളിലെ പ്രധാനാധ്യാപകൻ രാമചന്ദ്രൻ, ക്ലാസ് ടീച്ചർമാർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരും ഗ്രൂപ് അംഗങ്ങളും വലിയ പ്രോത്സാഹനമാണ് അർഷയുടെ വാർത്തവായനക്ക് നൽകുന്നത്. പത്താംതരത്തിലെ തിരക്കുപിടിച്ച പഠനത്തിനിടയിലും അർഷ എന്നും മുടങ്ങാതെ രാവിലെ എട്ടിന് മുമ്പ് മലയാള ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ വായിച്ച് സ്കൂൾ ഗ്രൂപ്പിനകത്ത് പോസ്റ്റ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.