കേന്ദ്ര വാഴ്സിറ്റിയിലെ അസോ. പ്രഫസർ നിയമനം; പി.എം.ഒ വിശദീകരണം തേടി
text_fieldsകാസർകോട്: ഭാരതീയ വിചാര കേന്ദ്രം മുൻ ഭാരവാഹിയെ കേന്ദ്ര സർവകലാശാലയിലെ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ യോഗ്യത മറികടന്ന് അസോ. പ്രഫസറായി നിയമിച്ചത് അന്വേഷിക്കാൻ പ്രധാനമന്ത്രി ഒാഫിസ് (പി.എം.ഒ) നിർദേശം. കേന്ദ്ര വാഴ്സിറ്റിയിൽ 2015ൽ അസോ. പ്രഫസർ സ്ഥാനത്തേക്കുനടന്ന അഭിമുഖത്തിൽ കൊല്ലം എസ്.എൻ കോളജ് അധ്യാപകനും ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻറുമായിരുന്ന ഡോ.കെ. ജയപ്രസാദിനെ നിയമിച്ചതിനെതിരെ അതേ അഭിമുഖത്തിൽ പെങ്കടുത്ത അധ്യാപികയാണ് പരാതി നൽകിയത്.
ഇവർ അന്ന് വൈസ് ചാൻസലർക്കു നൽകിയിരുന്ന പരാതിയിൽ നടപടിയെടുത്തില്ല. പിന്നാെല പ്രധാനമന്ത്രിക്കു നൽകി. ഇൗ പരാതി അന്വേഷിക്കാനുള്ള പി.എം.ഒയുടെ നിർദേശം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജായിരുന്ന മുരളീധരൻ നമ്പ്യാർ പൂഴ്ത്തിെവച്ചുവെന്നായിരുന്നു ആരോപണം. പുതിയ വൈസ് ചാൻസലർ വെങ്കിടേശ്വരലു ചുമതലയേറ്റ ശേഷം അധ്യാപിക വീണ്ടും അയച്ച പരാതിയിലാണ് പി.എം.ഒയുടെ അന്വേഷണ നിർദേശം വന്നിരിക്കുന്നത്.
അന്ന് അസോസിയറ്റ് പ്രഫസറായി നിയമനം ലഭിച്ച ജയപ്രസാദിനു യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളുണ്ടായിരുന്നില്ലെന്നും തനിക്ക് എല്ലാ യോഗ്യതകളുണ്ടായിരുന്നിട്ടും നിയമനം ലഭിച്ചില്ലെന്നുമാണ് അധ്യാപികയുടെ പരാതി. അഭിമുഖത്തിൽ അക്കാദമിക് സ്കോർ കൂടുതൽ ലഭിച്ചത് പരാതിക്കാരിയായ അധ്യാപികക്കായിരുന്നു. അസോ. പ്രഫസറായി നിയമനം ലഭിക്കണമെങ്കിൽ ഒരു വിദ്യാർഥിയെങ്കിലും അപേക്ഷകനുകീഴിൽ പിഎച്ച്.ഡി സമർപ്പിച്ചിരിക്കണമെന്ന നിബന്ധന ജയപ്രസാദിെൻറ കാര്യത്തിൽ പാലിച്ചില്ല.
നിയമനത്തിെൻറ മാനദണ്ഡം തീരുമാനിക്കാൻ വി.സി രൂപം നൽകിയ കമ്മിറ്റിയുടെ തലവനും അപേക്ഷകനായ ജയപ്രസാദായിരുന്നു. ഇൗ അധികാരത്തിെൻറ ബലത്തിൽ, അപേക്ഷാഫോറത്തിൽ പിഎച്ച്.ഡി സമർപ്പിച്ചവരുണ്ടോ എന്ന് വ്യക്തമാക്കേണ്ട കോളം എടുത്തുമാറ്റി.
2011ൽ കേന്ദ്ര സർവകലാശാലയിൽ ഡെപ്യൂേട്ടഷനിൽ അപേക്ഷിക്കുേമ്പാൾ പ്രഫസർ, അസോ. പ്രഫസർ തസ്തികകളിലേക്കാണ് ജയപ്രസാദ് അപേക്ഷിച്ചിരുന്നത്. പ്രഫസർ സ്ഥാനത്തേക്കുള്ള അപേക്ഷ, യോഗ്യതയില്ലെന്നുകണ്ട് അന്നുതന്നെ തള്ളിയിരുന്നു. 2015ൽ അസോസിയറ്റ് പ്രഫസറായി നിയമനം ലഭിച്ച ജയപ്രസാദിന് രണ്ടു വർഷത്തിനകം പ്രഫസറായി പ്രമോഷൻ നൽകി. പ്രഫസറാകാൻ, മൂന്നുവർഷം അസോ.പ്രഫസറായിരിക്കണമെന്ന മാനദണ്ഡം മറികടന്നായിരുന്നു ഇത്. അസോ. പ്രഫസറായി നിയമനം ലഭിച്ച 2015 നവംബർ 11 മുതലുള്ള മുൻകാല പ്രബാല്യത്തോടെ പ്രഫസർഷിപ് നൽകിയതും ചട്ടലംഘനമായി. ജയപ്രസാദ് പിന്നീട് കേന്ദ്ര വാഴ്സിറ്റി പി.വി.സിയായി. ജയപ്രസാദിെൻറ നിയമനത്തിനെതിരെ സി.എ.ജി ഒാഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പി.എം.ഒ നിർദേശം മൂടിവെച്ചതുപോലെ സി.എ.ജി റിപ്പോർട്ടിലുള്ള നടപടിയും പൂഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.