രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊല്ലാൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ
text_fieldsമംഗളൂരു: സിറ്റി സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൊയ്‌ഗെ ബസാറിൽ രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം വധിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി ചന്ദൻ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞാണ് ക്രൂര പീഡനം നേരിട്ടത്.
നഗരത്തിലെ മത്സ്യസംസ്‌കരണ പ്ലാൻറിൽ ജോലിചെയ്യുന്ന ഒട്ടേറെ ബിഹാറികൾ കുടുംബത്തോടൊപ്പം ഹൊയ്‌ഗെബസാറിലാണ് താമസം. കുട്ടിയുടെ മാതാപിതാക്കൾ ഫാൻ വാങ്ങുന്നതിന് നഗരത്തിലേക്കു പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അബോധാവസ്ഥയിൽ കുട്ടിയെ മീൻ ടാങ്കിൽ കണ്ടെത്തി.ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഡിപ്പിച്ചശേഷം പിന്നീട് ഉപ്പുവെള്ളം നിറച്ച ടാങ്കിൽ കുഞ്ഞിനെ മുക്കിക്കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസ് നിഗമനം. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് കമീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും വധശ്രമത്തിനും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.