വിദ്യാർഥികൾക്ക് ഫോൺ വായ്പ നൽകാൻ നിർദേശം;ബാധ്യത സർക്കാർ ഏൽക്കാറില്ലെന്ന് ബാങ്കുകൾ
text_fieldsകാസർകോട്: വിദ്യാർഥികൾക്ക് ഫോൺ വാങ്ങുന്നതിന് വായ്പ നൽകാൻ സഹകരണ ബാങ്കുകളോട് നിർദേശിച്ച് സഹകരണ വകുപ്പ് ഉത്തരവ്. ഓൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്. ഒരു വിദ്യാർഥിയുടെ രക്ഷിതാവിന് 10,000 രൂപ ഇൗടില്ലാതെ വായ്പ നൽകാനാണ് നിർദേശം. ഒരു ബാങ്കിെൻറ പരിധിയിലുള്ള 50 വിദ്യാർഥികൾക്ക് വായ്പ നൽകണം. അഞ്ചുലക്ഷം രൂപവരെ ഈ പദ്ധതി നടപ്പാക്കുന്നതിന് വിനിയോഗിക്കാമെന്ന് ജൂൺ 23ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. കാലാവധിയായ 24 മാസം കഴിഞ്ഞിട്ടും വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന് പലിശ ഇൗടാക്കാം എന്നും നിർദേശമുണ്ട്. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമേലധികാരിയുടെ കത്തും മൊബൈൽ ഫോൺ വാങ്ങിയതിെൻറ ബില്ലും ബാങ്കിൽ സമർപ്പിച്ചാൽ മതിയാകും.
ഓൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന രണ്ടാം പിണറായി സർക്കാറിെൻറ കന്നിബജറ്റിലെ പരാമർശത്തിെൻറ ചുവടുപിടിച്ച് ഫോണില്ലാത്ത വിദ്യാർഥികളെ സഹായിക്കാനാണ് പദ്ധതിയെങ്കിലും സഹകരണ ബാങ്കുകൾ, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന ബാങ്കുകൾ ഇത്തരം ഉത്തരവുകൾ പ്രോത്സാഹിപ്പിക്കാറില്ല. ഇത്തരം ഉത്തരവുകൾ ബാങ്കുകൾക്കുണ്ടാക്കുന്ന ബാധ്യതകൾ സർക്കാർ ഏറ്റെടുക്കാത്തതാണ് കാരണമായി പറയുന്നത്. 'പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയ ജീവിതം തുടങ്ങാൻ പലിശരഹിത വായ്പ നൽകാൻ ഉത്തരവിട്ടിരുന്നു.
കോവിഡിെൻറ ഒന്നാം തരംഗത്തിലും വായ്പക്ക് കൂട്ടുപലിശ ഒഴിവാക്കാൻ ഉത്തരവിറക്കി. എൻഡോസൾഫാൻ ഇരകളുടെ വായ്പകൾ എഴുതിത്തള്ളാനും സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടു. കുടുംബശ്രീ പദ്ധതികൾക്കും വായ്പാപലിശയിൽ ഇളവ് നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ ബാധ്യതകളൊന്നും പിന്നീട് സർക്കാർ ഏറ്റെടുക്കുകയോ ബജറ്റിൽ വകയിരുത്തുകയോ ചെയ്തിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസം പലകുട്ടികൾക്കും അന്യമായിരിക്കെ ഫോൺ വായ്കൊണ്ട് ഇത് ശക്തിപ്പെടുത്താനുള്ള നീക്കം വിദ്യാഭ്യാസനീതി നടപ്പാക്കാൻ പര്യാപ്തമാവില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.