വിസ്മയക്കാഴ്ചയായി അദ്വൈതിെൻറ കാരിക്കേച്ചർ
text_fieldsകാഞ്ഞങ്ങാട്: കോവിഡ് കാലത്ത് 11കാരൻ ഒരുക്കിയത് കിടിലൻ കാരിക്കേച്ചർ കോർണർ. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ആറാം തരം വിദ്യാർഥി അദ്വൈതിെൻറ കരവിരുതിലാണ് നൂറിലധികം കാരിക്കേച്ചറുകൾ പിറന്നത്. നാലാം തരത്തിൽ പഠിക്കുമ്പോൾ നീലേശ്വരം തളിയിൽ ചിത്രകല വിദ്യാലയത്തിൽ ഏതാനും മാസം ആർട്ടിസ്റ്റ് രാജേഷിനു കീഴിൽ പരിശീലനം നേടിയിരുന്നെങ്കിലും കോവിഡ് പിടിമുറുക്കിയതോടെ അതു മുടങ്ങി.
വീട്ടിലിരുന്ന് ക്രയോണും വാട്ടർ കളറിലും തുടങ്ങിയ ചിത്രരചന പെട്ടെന്നാണ് കാരിക്കേച്ചറുകളിലേക്ക് മാറിയത്. ഗാന്ധിജി, നെഹ്റു, വൈക്കം മുഹമ്മദ് ബഷീർ, വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് , സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ, പ്രേംനസീർ, തിലകൻ, മൈക്കൽ ജാക്സൻ, ശോഭന, ജയസൂര്യ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെൻറ് ... അദ്വൈതിെൻറ വിരലിന് വഴങ്ങാത്ത മുഖങ്ങളില്ല.
സ്കൂൾ അധ്യാപകരായ സണ്ണി കെ. മാടായിയുടെയും വിനോദ് കുമാർ കല്ലത്തിെൻറയും ശിക്ഷണവും കൂടിയായപ്പോൾ അദ്വിതീയമായി ബാല പ്രതിഭയുടെ വളർച്ച . പടന്നക്കാട് ഞാണിക്കടവ് നിർമാണ തൊഴിലാളിയായ രാജെൻറയും ചരക്കു വിൽപന നികുതി വകുപ്പിലെ യു.ഡി ക്ലർക്ക് ജിജിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.