ബേഡഡുക്ക കാര്‍ഷിക സഹ. ബാങ്ക് മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകുണ്ടംകുഴി: ബേഡഡുക്ക കാര്‍ഷിക സഹകരണ ബാങ്ക് ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിൽ ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിയെ പൊറുപ്പിക്കില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവും ഒറ്റപ്പെട്ട കാര്യങ്ങൾ എല്ലാ മേഖലയിലും ഉണ്ടാവും. ഇതിന്റെ പേരിൽ സഹകരണ മേഖല ആകെ കുഴപ്പമാണെന്ന് പറയാനാവില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ പ്രത്യേക നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമം.
കേരള ബാങ്ക് സമഗ്ര സ്കീം വഴി അനുവദിച്ച 80 ലക്ഷവും കാര്‍ഷിക അടിസ്ഥാന വികസന നിധിയില്‍ നിന്നനുവദിച്ച 1.20 കോടിയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായിരുന്നു.
ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.വി. ബാലകൃഷ്ണന് മെയിന്‍ ബ്രാഞ്ചും കേരള സഹകരണ നിക്ഷേപ ഗാരന്റി ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി. സതീഷ് ചന്ദ്രന് മീറ്റിങ് ഹാളും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി കോള്‍ഡ് സ്റ്റോറേജ് കേരള ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം സോളാര്‍ പാനലും നബാര്‍ഡ് എ.ജി.എം ദിവ്യ കാര്‍ഷിക പരിശീലന കേന്ദ്രവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ലസിത ഡേറ്റാ സെന്ററും ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സുരേഷ് പായം റിപ്പോര്‍ട്ട് സംഘാടക സമിതി ചെയര്മാന് എം. അനന്തന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.