ബേക്കൽ ബീച്ച് കാർണിവൽ 21 മുതൽ
text_fieldsബേക്കൽ: ബീച്ച് ഫെസ്റ്റിവൽ ഇനിമുതൽ ബേക്കൽ ബീച്ച് കാർണിവൽ. ഡിസംബർ 21 മുതൽ 31വരെ ബേക്കൽ ബീച്ച് പാർക്കിന്റെയും റെഡ്മൂൺ ബീച്ച് പാർക്കിന്റെയും ആഭിമുഖ്യത്തിൽ ബി.ആർ.ഡി.സിയുടെ സഹകരണത്തോടെയാണ് ബീച്ച് കാർണിവൽ.
ഡിസംബർ 15ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബീച്ച് കാർണിവൽ ദീപശിഖ ഉയർത്തും.ഗായകരും നർത്തകരും അണിനിരക്കുന്ന 11 ദിവസത്തെ സ്റ്റേജ് പരിപാടികൾ, കാർണിവൽ ഡെക്കറേഷൻ, സ്ട്രീറ്റ് പെർഫോമൻസ് തുടങ്ങിയ പരിപാടികളും 30,000 ചതുരശ്രയടിയിൽ പെറ്റ് ഫോസ്റ്റ്, മുപ്പതോളം ഇൻഡോർ ഗെയിമിന്റെ ആർക്കേഡ് ഗെയിംസ്, കപ്പിൾ സ്വിങ്, സ്കൈ സൈക്ലിങ്, വാൾ ക്ലൈമ്പിങ്, സിപ് ലൈൻ, സ്പീഡ് ബോട്ട്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ഫുഡ് കോർട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും പ്രദർശനം, സ്റ്റുഡിയോ, അമ്യൂസ്മെന്റുകൾ, ഓട്ടോ എക്സ്പോ, ഷോപ്പിങ് സ്ട്രീറ്റ് എന്നിവയുമുണ്ടാകും. കാർണിവൽ നടക്കുന്ന ഡിസംബമ്പർ 21 മുതൽ 31വരെ പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയാണ്. ടിക്കറ്റുകൾ പാർക്കിൽനിന്ന് ഓൺലൈനായും ലഭിക്കും. ഓൺലൈൻ ടിക്കറ്റുകൾ www.bekalbeachpark.com എന്ന സൈറ്റിൽനിന്ന് ഡിസംബർ 15 മുതൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.