കുപ്പത്തൊട്ടിയായി ബേക്കൽ കോട്ട–ബീച്ച് പരിസരം
text_fieldsകാസർകോട്: രാജ്യാന്തര ബീച്ച് ഫെസ്റ്റിന് വേദിയാവുന്ന ബേക്കൽ ബീച്ച്, കോട്ട പരിസരങ്ങൾ കുപ്പത്തൊട്ടിയായി. മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവുമില്ലാത്തതിനാൽ കുന്നുകൂടുകയാണ് ഇവിടെ. പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യം ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്നവിധം കത്തിക്കുകയാണ്. ഡിസംബർ 24 മുതൽ ജനുവരി രണ്ടുവരെ രാജ്യാന്തര മേള നിശ്ചയിച്ചിരിക്കെ മാലിന്യ സംസ്കരണ കാര്യത്തിൽ ഒരു പരിഹാരവും ഉണ്ടാക്കുന്നില്ല. ബേക്കൽ കോട്ടക്കകം കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ വൃത്തിയാക്കുമ്പോൾ പരിസരം മറന്നുപോവുകയാണ്.
മാലിന്യം നിക്ഷേപിച്ച് സമീപത്തെ മൂന്ന് കിണറുകൾ ഇതിനകം നശിച്ചു. കോട്ടയിലേക്കുള്ള പാർക്കിങ് ഏരിയയിലെ കിണറിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമായി. കോട്ടക്ക് സമീപത്തെ ബീച്ചിലേക്ക് പോകുന്ന വഴിയിലെ കിണറാണ് മാലിന്യം നിക്ഷേപിച്ച് ഇല്ലാതായ രണ്ടാമത്തെ കിണർ. സമീപത്തെ മറ്റൊരു കിണറും ഉപയോഗ ശൂന്യമായി. ഒരുകാലത്ത് പ്രദേശത്ത് കുടിവെള്ളം ഉൾെപ്പടെ ആവശ്യത്തിന് ഉപയോഗിച്ച കിണറുകൾ കൂടിയാണ് കുപ്പത്തൊട്ടിയായി മാറിയത്. ബി.ആർ.ഡി.സി പാട്ടത്തിന് നൽകിയ റിസോർട്ടിനും കോട്ടക്കും ഇടയിലാണ് ഈ രണ്ട് കിണറുകളും. നാട്ടുകാരുടെയും കടക്കാരുടെയും സഞ്ചാരികളുടെയുമെല്ലാം വകയാണ് ഈ മാലിന്യം. മാലിന്യ സംസ്കരണത്തിന് സംവിധാനം നിലവിലില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. വെളുത്തോളി മാലിന്യ സംസ്കരണ പ്ലാന്റ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.