കുമ്പളയിൽ ബസ് സർവിസ് ഏഴുമണിക്ക് നിലക്കുന്നു
text_fieldsമൊഗ്രാൽ: സന്ധ്യമയങ്ങിയാൽ കാസർകോട് ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവുമൂലം യാത്രാദുരിതം നേരിടുന്നതിനിടയിൽ ഏഴുമണിക്ക് തന്നെ സർവിസ് അവസാനിപ്പിച്ച് കർണാടക കെ.എസ്.ആർ.ടി.സി ബസുകൾ. കാസർകോടുനിന്ന് ദേശീയപാതയിലൂടെയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവ് വലിയതോതിൽ പ്രയാസമുണ്ടാക്കുന്നതിനിടെയാണ് യാത്രക്കാർക്ക് ഇരട്ട പ്രഹരമായി കർണാടക ആർ.ടി.സിയുടെ നടപടി. കോവിഡ് മഹാമാരിക്ക് മുമ്പ് രാത്രി ഒമ്പതു മണിവരെ സമയക്രമം പാലിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ കൃത്യമായി ദേശീയപാതയിൽ സർവിസ് നടത്തിയിരുന്നു. കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ ബസുകൾ പുനഃസ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. നിയമസഭയിൽ പോലും ഇത് ചർച്ചയായിട്ടും നടപടിയില്ല.
ബസുകളുടെ കുറവ് കാരണം കാസർകോട്ട് പൊതുഗതാഗതം നിലച്ച് ഏഴുമണി കഴിഞ്ഞാൽ തന്നെ ഇരുട്ടിലാകും, കടകൾ അടഞ്ഞുകിടക്കും. ഇതിനുളള പരിഹാര നിർദേശങ്ങളൊക്കെ അധികൃതർ ചെവിക്കൊള്ളുന്നുമില്ല. കാസർകോട് ടൗണിന് വെളിച്ചമേകാൻ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. ‘പാങ്ങുള്ള ബജാറിനും, ചേലുള്ള ബജാറിനും’ തുടക്കമിട്ടുവെങ്കിലും നഗരത്തിൽ മനുഷ്യരില്ലെങ്കിൽ നഗരത്തിൽ പാങ്ങുമില്ല, ചേലുമില്ല എന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.