നേരത്തേ കണ്ടെത്തിയാൽ അർബുദം ഭേദമാക്കാം -ഡോ.വി.പി.ഗംഗാധരൻ
text_fieldsകാൻസർ ബോധവത്കരണ സെമിനാറിൽ ഡോ.വി.പി. ഗംഗാധരൻ സംസാരിക്കുന്നു
തൃക്കരിപ്പൂർ: നേരത്തെ കണ്ടെത്തിയാൽ ഭൂരിഭാഗം അർബുദ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.വി.പി. ഗംഗാധരൻ. തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കരിപ്പൂർ യൂനിറ്റും സംയുക്തമായി നടത്തിയ അർബുദ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസർ രോഗത്തെക്കുറിച്ചും അത് നേരത്തെ കണ്ടുപിടിക്കുന്നതിനെ കുറിച്ചും ഏതു ചികിത്സയാണ് തേടേണ്ടത് എന്നതിനെക്കുറിച്ചും വളരെ ലളിതമായി അദ്ദേഹം വിശദീകരിച്ചു.
ഏതുതരം അർബുദ ം ആയാലും നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ 95 ശതമാനം വരെ ഭേദപ്പെടുത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. രോഗം വരുകയും കൃത്യമായി ചികിത്സ നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന നിരവധി ആളുകളെ കുറിച്ചും അവർ ജീവിതത്തിൽ നേടിയ വിജയങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, എ.ജി. നൂറുൽ അമീൻ, സി.എച്ച്. അബ്ദുൽ റഹീം, സുൽഫെക്സ് എം.ഡി എം.ടി.പി. മുഹമ്മദ് കുഞ്ഞി, പി.പി. ലത്തീഫ്, എൻ.കെ.പി. ഷാഹുൽഹമീദ്, എൻ.എ. മുനീർ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ഖലീഫ ഉദിനൂരിനെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.