കാസർകോട് സ്വദേശിയുടെ ഹ്രസ്വചിത്രത്തിനു കാൻ പുരസ്കാരം
text_fieldsകാസർകോട്: കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി മലയാള ഹ്രസ്വചിത്രം 'ജെ'. കാസർകോട് കള്ളാര്‍ സ്വദേശി വിനില്‍ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനാണ് പുരസ്കാരം. 20 രാഷ്ട്രങ്ങളിലെ ആയിരത്തിലേറെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട വിഭാഗത്തിലായിരുന്നു മത്സരം. പുരസ്കാരാര്‍ഹമായ ഒമ്പത് ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രമാണ് 'ജെ'. ജീവിതാനുഭവത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ചിത്രം. മരണമെന്ന ആവശ്യത്തെ ജീവിതമെന്ന ആഗ്രഹംകൊണ്ട് കീഴടക്കുന്നതാണ് ചിത്രത്തിെൻറ പ്രമേയം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ തന്മയത്തത്തോടെ കൈകാര്യം ചെയ്തിരിക്കുന്നതായി പുരസ്കാര പ്രഖ്യാപനത്തിലൂടെ ജൂറി വിലയിരുത്തി.
ഇസഡ്-എം മൂവീസിെൻറ ബാനറില്‍ അനില്‍, സുനില്‍, അനു, മായ എന്നിവരാണ് ചിത്രത്തിെൻറ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. നന്ദുകുമാറാണ് ഛായാഗ്രഹണം. ജോസഫ് പൂഞ്ഞാര്‍ എഡിറ്റിങ്ങും ജോര്‍ജ് ഫിലിപ്പ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഹര്‍ഷില്‍ ജോമോന് സംഗീതവും അക്ഷയ് അനില്‍ എസ്.എഫ്.എക്സും ചെയ്തിരിക്കുന്നു.
വിനില്‍ ജോസഫിെൻറ രണ്ടാമത്തെ ചിത്രമാണ് 'ജെ'. കാനിലെ അംഗീകാരം പുതുമയാര്‍ന്ന പ്രോജക്ടുകള്‍ക്ക് പ്രേരണ നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകനായിരുന്ന വിനിൽ ജോസഫ് ലോക്ഡൗൺ കാലത്തെ സമയം ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിെൻറ നിർമാണം പൂർത്തിയാക്കിയത്. 27 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയിലെ ഏക കഥാപാത്രമായി അഭിനയിക്കുന്നതും വിനിൽ ജോസഫാണ്. കള്ളാർ അടോട്ടുകയ റോഡിൽ വാണിയക്കുന്നേല്‍ ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. മക്കള്‍: മീര, ദിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.