Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവാട്​സ്​ആപ്​ഗ്രൂപ്പിൽ...

വാട്​സ്​ആപ്​ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ; അഡ്​മിനെതിരെ കേസ്

text_fields
bookmark_border
whats app
cancel

കാ​സ​ർ​കോ​ട്​: വാ​ട്​​സ്​ ആ​പ്​ ഗ്രൂ​പ്പി​ൽ വി​ദ്വേ​ഷ വി​ഡി​യോ പോ​സ്റ്റ്‌ ചെ​യ്ത​ ഗ്രൂ​പ്​ അ​ഡ്​​മി​നെ​തി​രെ കേ​സെ​ടു​ത്ത്​ സൈ​ബ​ർ പൊ​ലീ​സ്. മു​മ്പ് നി​ർ​മി​ച്ച ഒ​രു വി​ഡി​യോ വി​ദ്വേ​ഷ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്ത് കാ​ഞ്ഞ​ങ്ങാ​ട് റാ​ലി​യി​ലെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് സമൂ​ഹ മാ​ധ്യ​മ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച അ​ഞ്ചു​കേ​സു​ക​ളാ​ണ് സൈ​ബ​ർ പൊ​ലീ​സ്​ ഇ​ത്ത​ര​ത്തി​ൽ​വ​ന്ന പോ​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫേ​സ്ബു​ക്കി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​നാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ ആ​കെ ഏ​ഴു കേ​സു​കളാണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്‌ ചെ​യ്യു​ന്ന​വ​രെ ഇ​നി​യും നി​രീ​ക്ഷി​ക്കു​മെ​ന്നും അ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ചു​മ​ത്തു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseWhatsApp
Next Story