കാസർകോട് ബസ് സ്റ്റാൻഡിലാണിത്; ഭാഗ്യം മാത്രമാണ് രക്ഷയായത്
text_fieldsകാസർകോട്: പഴയ കെട്ടിടങ്ങളുടെ സീലിങ് അടർന്നുവീഴാറുണ്ട്. എന്നാൽ, വലിയ ഉരുളൻകല്ല് വലുപ്പമുള്ള കോൺക്രീറ്റ് കട്ടകൾതന്നെ അടർന്നുവീണാൽ എന്താവും സ്ഥിതി. അതും ആളുകൾ തിങ്ങിക്കൂടുന്ന ബസ്സ്റ്റാൻഡിൽ. ഭാഗ്യം കൊണ്ടുമാത്രമാണ് കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ ഒരപകടം ഒഴിവായത്. ബസ്സ്റ്റാൻഡിലെത്തുന്ന ബസുകളും കാത്തിരിക്കുന്നയിടത്താണ് കോൺക്രീറ്റ് അടർന്നുവീണത്.
പണിമുടക്ക് ദിനമായതിനാലും ആരുമില്ലാത്തതിനാലും അപകടമുണ്ടായില്ല. വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സീലിങ് പലയിടത്തും അടർന്നുവീഴുന്നുണ്ട്. മേൽക്കൂരയിലെ ബീമുകൾ ദ്രവിച്ചുവീഴുന്നതാണ് അപകടസാധ്യത കൂട്ടുന്നത്.
ഇത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അറ്റകുറ്റപ്പണിക്കായി മൂന്നര ലക്ഷം രൂപ അനുവദിച്ചതായും കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ പറഞ്ഞു. ടെൻഡറായതായും താമസിയാതെ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.