കേന്ദ്ര വാഴ്സിറ്റി പ്രവേശന പരീക്ഷ: കാസർകോട് ഔട്ട്
text_fieldsകാസർകോട്: രാജ്യത്തെ 12 കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകേന്ദ്രങ്ങളുടെ പട്ടികയിൽ കാസർകോട് പുറത്ത്. സംസ്ഥാനത്തെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനമാണ് കാസർകോട് എന്ന കാര്യം മറന്നാണ് പരീക്ഷകേന്ദ്രങ്ങളുടെ പട്ടിക തയാറാക്കിയത്. കേരളത്തിൽ കാസർകോട്, കൊച്ചി, വയനാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും പരീക്ഷ കേന്ദ്രമുണ്ടാകും.
വിവിധ സംസ്ഥാനങ്ങളിലായി 150ലേറെ പരീക്ഷകേന്ദ്രങ്ങളാണ് ഉണ്ടാവുക. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയാണ് ഇത്തവണത്തേത്. കാസർകോട് കേന്ദ്രമില്ലെങ്കിൽ കണ്ണൂരാണ് അടുത്ത പരീക്ഷകേന്ദ്രം. പിഎച്ച്.ഡിക്ക് ഇത്തവണ ദേശീയതല പ്രവേശന പരീക്ഷയില്ല. പകരം അതത് സർവകലാശാലകൾ നേരിട്ട് പരീക്ഷ നടത്തും. കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനമില്ലാത്ത പട്ടിക വന്നതിൽ ബന്ധപ്പെട്ടവർ അതൃപ്തി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.