സെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷന് ഗോഡൗൺ നിർമിക്കുന്നതിന് മൂന്ന് ഏക്കർ 30 വർഷത്തേക്ക് പാട്ടത്തിന് നൽകി
text_fieldsസെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷന് ഗോഡൗൺ നിർമിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലിൽ മൂന്ന് ഏക്കർ സർക്കാർ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഭൂമിയുടെ രേഖകൾ ഇ ചന്ദ്രശേഖരൻ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ റീജ്യണൽ മാനേജർ പി.രാധാകൃഷ്ണൻ നായർക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ എക്സിക്യുട്ടീവ് എൻജിനീയർ സി എ ജോൺസൻ, ഡി.ഉദയഭാനു, മാനേജർ ദീപക് വർമ എന്നിവർ സംബന്ധിച്ചു. ജില്ലയിലെ ആദ്യത്തെ സെൻട്രൽ വെയർഹൗസിംഗ് ഗോഡൗൺ 10000 മെട്രിക് ടൺ സംഭരണശേഷിയുള്ളതാണ്. വെയർഹൗസ് 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമിക്കുന്നത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കും.12 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്നുവെന്ന് റീജ്യണൽ മനേജർ അറിയിച്ചു.
വാഹന ഭാരപരിശോധന സംവിധാനവും ഉണ്ടാകും. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംഭരണ സൗകര്യം വാടകയ്ക്ക് അനുവദിക്കും.നിലവിൽ സംസ്ഥാനത്ത് 13 സി ഡബ്ല്യു സി ഗോഡൗണുകളിലായി 180,000 മെട്രിക് ടൺ സംഭരണശേഷിയാണുള്ളത്. ഇത് രണ്ടര ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുന്നതിനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.