Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവെള്ളത്തിന്റെ...

വെള്ളത്തിന്റെ ഗുണനിലവാരം; സ്കൂളുകളിൽ ഉൾപ്പെടെ ലാബുകൾ

text_fields
bookmark_border
വെള്ളത്തിന്റെ ഗുണനിലവാരം; സ്കൂളുകളിൽ ഉൾപ്പെടെ ലാബുകൾ
cancel

കാ​സ​ർ​കോ​ട്​: ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ലാ​ബു​ക​ൾ. മൂ​ന്നു ലാ​ബു​ക​ൾ ജ​ല അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ സ​ജ്ജ​മാ​യി. അ​തി​നു​പു​റ​മെ 12 സ്കൂ​ളു​ക​ളി​ൽ​ക്കൂ​ടി ലാ​ബു​ക​ൾ തു​റ​ക്കും. ജ​ല അ​തോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ വി​ദ്യാ​ന​ഗ​റി​ലെ ജി​ല്ല ലാ​ബി​നു​പു​റ​മെ പു​ലി​ക്കു​ന്ന്, കാ​ഞ്ഞ​ങ്ങാ​ട്-​ചാ​മു​ണ്ഡി​ക്കു​ന്ന്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​ജി​ല്ല ലാ​ബു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

കാ​റ​ഡു​ക്ക​യി​ലെ ബോ​വി​ക്കാ​ന​ത്തെ ലാ​ബ് ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. ബോ​വി​ക്കാ​ന​ത്തെ ലാ​ബി​നു​മാ​ത്ര​മാ​ണ് എ​ന്‍.​എ.​ബി.​എ​ല്‍ (ല​ബോ​റ​ട്ട​റി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കും കാ​ലി​ബ്രേ​ഷ​നു​മു​ള്ള ദേ​ശീ​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ്) അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​ത്.

ന​വ​കേ​ര​ളം ക​ര്‍മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ലെ 12 സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ കി​ണ​റു​ക​ളി​ല്‍ നി​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ജ​ല സാ​ംപ്ളു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച​തി​ല്‍ ഭൂ​രി​ഭാ​ഗം സാ​മ്പ്ളു​ക​ളി​ലും മാ​ലി​ന്യ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത 12 സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ കി​ണ​ര്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല സാ​മ്പ്ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ അ​തീ​വ മാ​ലി​ന്യം നി​റ​ഞ്ഞു ഉ​പ​യോ​ഗ്യ യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​വും 80-90 ശ​ത​മാ​ന​ത്തി​നി​ട​യി​ല്‍ മൂ​ന്നെ​ണ്ണ​വും 60-80 ശ​ത​മാ​ന​ത്തി​നി​ട​യി​ല്‍ 12 എ​ണ്ണ​വും 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഏ​ഴെ​ണ്ണ​വും മ​ലി​ന​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

കെ​മി​സ്ട്രി ലാ​ബു​ക​ളു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രു​ടെ​യും സ​യ​ന്‍സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും ലാ​ബ് പ്ര​വ​ര്‍ത്തി​ക്കു​ക. ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സ്സു​ക​ളി​ല്‍ നി​ന്നു​ള്ള സാ​മ്പ്ളു​ക​ള്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് ഫ​ലം അ​റി​യാ​നാ​വും.

ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ച്ച് ലാ​ബു​ക​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ന​വ​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

അ​റി​യ​ണം ജ​ല​ശു​ദ്ധി

ശു​ദ്ധ​വും സു​ര​ക്ഷി​ത​വു​മാ​യ കു​ടി​വെ​ള്ളം സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര​മാ​യ വി​ക​സ​ന​ത്തി​നും അ​ത്യ​ന്താ​പേ​ക്ഷി​ക​മാ​ണ്. വെ​ള്ള​ത്തി​ന്റെ നി​റ​മോ മ​ണ​മോ രു​ചി​ഭേ​ദ​മോ മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. കു​ടി​വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന​ത് അ​തി​ന്റെ ഭൗ​തി​ക, രാ​സ, ജൈ​വ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും. ഒ​രു രാ​സ​പ​രി​ശേ​ധ​ന​യി​ല്‍ കൂ​ടി മാ​ത്ര​മേ കു​ടി​വെ​ള്ള​ത്തി​ലോ അ​തി​ന്റെ സ്രോ​ത​സ്സി​ലോ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളു​ടെ അ​ള​വ് നി​ർ​ണ​യി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

എ​ന്തൊ​ക്കെ പ​രി​ശോ​ധി​ക്കാം

വാ​ട്ട​ര്‍ അ​തോ​റി​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്റെ സ്രോ​ത​സു​ക​ളി​ലെ സാ​മ്പ്ളു​ക​ള്‍ക്ക് പു​റ​മെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കി​ണ​റു​ക​ളി​ലെ​യും ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഇ​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കാം. നി​റം, ദു​ര്‍ഗ​ന്ധം, വൈ​ദ്യു​ത ചാ​ല​ക​ത, അ​സി​ഡി​റ്റി, ക്ഷാ​ര​ത്വം, സ​ള്‍ഫേ​റ്റ്, അ​ലി​ഞ്ഞി​രി​ക്കു​ന്ന ഖ​ര ദ്ര​വ്യ​ങ്ങ​ള്‍, ജ​ല കാ​ഠി​ന്യ​ത, കാ​ല്‍സ്യം, മ​ഗ്‌​നീ​ഷ്യം, ക്ലോ​റൈ​ഡ്, ഫ്ലൂ​റൈ​ഡ്, ഇ​രു​മ്പ്, നൈ​ട്രേ​റ്റ്, അ​വ​ക്ഷി​പ്ത ക്ലോ​റി​ന്‍, കോ​ളി​ഫോം, ഇ-​കോ​ളി എ​ന്നി​വ​യാ​ണ് ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ഓ​ണ്‍ലൈ​ന്‍ ആ​യി അ​ട​ച്ച് ജ​ല സാ​മ്പ്ളു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ത്തി​ക്ക​ണം. ഭൗ​തി​ക-​രാ​സ-​ബാ​ക്ടീ​രി​യോ​ള​ജി​ക്ക​ല്‍ പ​രി​ശോ​ധ​ന ഗാ​ര്‍ഹി​ക ആ​വ​ശ്യ​ത്തി​ന് 850 രൂ​പ​യും ഗാ​ര്‍ഹി​കേ​ത​ര ആ​വ​ശ്യ​ത്തി​ന് 2790 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്.

ഗു​ണ​നി​ല​വാ​ര​മു​ള്ള കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജ​ല പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​സി. എ​ന്‍ജി​നീ​യ​ര്‍ ശി​വ​പ്പ നാ​യി​ക് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quality checkwater quality controlllabs
News Summary - checking water quality-labs including schools
Next Story