കാസർകോട് ജില്ലയെ ക്ലീനാക്കി ‘ക്ലീന്‍ കാസര്‍കോട്’
text_fieldsകാസർകോട്: ജില്ലയിലെ പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീന്‍ കാസര്‍കോട് ദിനം ആചരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ മേയ് മൂന്നു മുതല്‍ ഒമ്പതുവരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന ജില്ലതല പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥമാണ് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിച്ചത്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, എസ്.ജി.എസ്.ടി ജില്ല ജോ.കമിഷണര്‍ പി.സി. ജയരാജ്, ജില്ല ലോ ഓഫീസര്‍ കെ. മുഹമ്മദ് കുഞ്ഞി, അസി. ട്രഷറി ഓഫീസര്‍ ഒ.ടി. ഗഫൂര്‍, നവകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ല ശുചിത്വ മിഷന്, വിദ്യാഭ്യാസ വകുപ്പ്, യൂത്ത് ക്ലബുകള്‍, കുടുംബശ്രീ എന്നിവയുമായി ചേര്‍ന്നാണ് സമ്പൂര്‍ണ ശുചീകരണ പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം സര്‍ക്കാര്‍ സ്ഥാപനങ്ങളും, തദ്ദേശ സ്ഥാപനങ്ങളും പൊതുയിടങ്ങളും ശുചീകരിച്ചു. കാസര്‍കോട് കലക്ടറേറ്റും പരിസരവും കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.
ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്പേഴ്സൻ കെ. സീത അധ്യക്ഷത വഹിച്ചു. അംഗം എം.ജി. പുഷ്പ സംസാരിച്ചു. ജോ. ബി.ഡി.ഒ കെ. ശ്രീകല
സ്വാഗതവും ഹെഡ് ക്ലര്‍ക്ക് ജി. പ്രമീള നന്ദിയും പറഞ്ഞു. ‘എന്റെ കേരളം’ പ്രദര്‍ശന മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ശുചീകരണ യജ്ഞം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത നേതൃത്വം നല്കി. വൈസ് പ്രസിഡൻറ് ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. സരസ്വതി, കെ.വി. മായാകുമാരി, കെ. അനീശന്‍, പി. അഹമ്മദലി, നഗരസഭ സെക്രട്ടറി പി. ശ്രീജിത്ത്, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ശുചിത്വ കാമ്പയിന് നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കോണ്‍വെൻറ് ജങ്ഷന് പരിസരം കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
മുളിയാര്‍ പഞ്ചായത്ത് ‘എന്റെ കേരളം’ പ്രദര്‍ശന മേളയുടെ ഭാഗമായി ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്തിലെ മാസ്തിക്കുണ്ടിലെ മെയിന്‍ റോഡിന് ഇരുവശവും കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി നേതൃത്വം നല്കി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ റൈസ റാഷിദ്, അനീസ മന്‍സൂര്‍ മല്ലത്ത്, ഇ. മോഹനന്, ജനപ്രതിനിധികളായ നബീസ സത്താര്‍, രമേശന് മുതലപ്പാറ, രവീന്ദ്രന് പൊയ്യക്കാല്‍, ശ്യാമള, അബ്ബാസ് കൊളച്ചെപ്പ്, സത്യാവതി, അനന്യ, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍, എച്ച്.സി. മധു, തോമസ്, ജിബിന്‍, ആശവര്‍ക്കര്‍മാര്‍, എം.ജി.എന്‍.ആര്.ഇ.ജി.എ, ഹരിത കര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.